Sunday, December 8, 2013

അയ്യോ...കീടാണു..

പെപ്സോടെന്റ്റ് പരസ്യത്തിൽ കൊമ്പും വാലും കൊന്ത്രൻപല്ലും ഉള്ള ജീവികളെ കണ്ടിട്ടില്ലേ..നിങ്ങളുടെ പല്ലിനെ ഇവരിൽ നിന്ന് സംരക്ഷിക്കാൻ ആണല്ലോ നിങ്ങൾ സാധാരണ രണ്ടു നേരം ബ്രഷ് ചെയ്യുന്നത്..ഞങ്ങൾ mbbs രണ്ടാം വര്ഷക്കാരെ ഉടലോടെ തിന്നുന്ന സൂക്ഷ്മജീവിശാസ്ത്രം ആണ് മൈക്രോബയോളജി..ഒന്നും മനസ്സിലായില്ല എന്നല്ലേ...ഒരു പരീക്ഷണം..mbbs പഠിച്ചവരോ പഠിക്കുന്നവരോ ഇതിൽ പങ്കെടുക്കരുത്..മൈക്രോബയോലജിസ്ടുകളെ ഈ പരിസരത്ത് കണ്ടു പോകരുത്..എനിക്ക് നിങ്ങളെ കണ്ടൂടാ...അല്ലാത്ത നല്ല മനുഷ്യര് മാത്രം താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഒന്ന് വായിക്കു...

Staphylococcus aureus, Streptococcus pyogenes, Neisseria meningitidis, Corynebacterium diphtheriae, Clostridium perfringens, Shigella flexneri, Psuedomonas aureginosa....തൽകാലത്തേക്ക് ഇത്രേം മതി...ബാക്റ്റീരിയ പിള്ളേരുടെ പേരുകളാണ്.ഇഷ്ടപെട്ടോ? ഇതും ഇത് പോലത്തെ ഒരു പത്തു ഇരുപതെണ്ണം കൂടിയും അവരുടെ ജാതകം മുഴുവനും, അവരുടെ ജനനം മരണം, ഇവരെ കണ്ടു പിടിക്കാൻ ഉള്ള മാർഗങ്ങൾ...അവർ വരുത്തുന്ന അസുഖങ്ങൾ, അതിന്റെ .ചികിത്സ.ഇത്രയും കാണാപാഠം പഠിക്കണം..പുറമേ വൈറസ്, ഫംഗസ് തുടങ്ങി കുറെ ജന്തുക്കളുടെ വിശേഷവും..എനിക്ക് മൈക്രോബയോളജിയെ കണ്ണിന്റെ നേരെ കണ്ടു കൂടായത് ഇത് കൊണ്ട് തന്നെയാ..എന്തിനു പറയുന്നു മൈക്രോയെ പേടി മൂത്ത് മൂത്ത് എനിക്ക് PGക്ക് ആകെ കിട്ടുന്ന ഓപ്ഷൻ MD.Microbiology  ആണെന്ന ദുസ്വപ്നം കണ്ടു ഞാൻ ഞെട്ടി എണീട്ടിട്ടുണ്ട്..ആ വിഷയം മോശമായത് കൊണ്ടല്ല കേട്ടോ..ഞാൻ ആ വിഷയത്തിൽ മോശമായത് കൊണ്ടാണ്..

2012 നവംബര് മുതൽ ഞാൻ ഇവറ്റകളെ കുറിച്ച് പഠിക്കാൻ ഉള്ള ശ്രമത്തിലാണ്...ഇന്നും എനിക്ക് ആകെ അറിയാവുന്നത് മുകളിൽ എഴുതി വെച്ച പേരുകൾ മാത്രം..മുഴുവൻ കാണാതെ പഠിക്കുക എന്നല്ലാതെ യാതൊരു മാർഗവും ഇല്ല. രണ്ടെണ്ണം വായിച്ചു മൂന്നാമത്തേതിൽ എത്തുമ്പോൾ ആദ്യത്തെത് ആവിയായി. ആകെയുള്ള രക്ഷ ക്ളിനിക്കൽ പോസ്ടിങ്ങിനു വല്ല പഴുപ്പോ ചെവി വേദനയോ ടോന്സിലൈടിസോ ആയോ വരുന്നവരെ കുറിച്ച് കേള്ക്കുമ്പോഴും വായിക്കുമ്പോഴും മനസ്സില് പതിയുന്ന പേരുകളും പ്രത്യേകതകളും മാത്രമാണ്. ആ അണുക്കളെ കുറിച്ച് വല്ലതും അറിയാം..അങ്ങനെ സ്ഥിരം  പണി തരുന്നവർ അല്ലാത്തവരെല്ലാം ഇന്നും എനിക്ക് അന്യരാണ്..എനിക്ക് മാത്രമല്ല, മിക്ക രണ്ടാം വർഷക്കാർക്കും..ആദ്യ വര്ഷത്തെ പഠിക്കാൻ രസമുള്ള വിഷയങ്ങൾക്ക്‌  ശേഷം ഇത് പോലത്തെ കഷ്ടകാലങ്ങൾക്ക് തല വെക്കേണ്ട ദുര്യോഗമാണ്‌ ഓരോ കുട്ടി ഡോക്ടര്ക്കും..മറ്റു മൂന്നു വിഷയങ്ങൾ രസകരമാണ്.  രോഗങ്ങളെ കുറിച്ച് പഠിക്കുന്ന പതോളജി, സുരേഷ് ഗോപി സിനിമകൾ  ശ്രദ്ധയോടെ കണ്ടവര്ക്ക് വളരെ എളുപ്പമായ ഫോറെൻസിക്ക് മെഡിസിൻ , പിന്നെ മരുന്നുകളെ കുറിച്ച് പഠിപ്പിക്കുന്ന ഫാർമകോളജി..പക്ഷെ എല്ലാം കൂടി കൂട്ടിയാലും ഒന്നാം വര്ഷം പോലെ കൊതിപ്പിക്കുന്ന അവസ്ഥ  വരുന്നില്ല...

മൈക്രൊയുമായി ഞാൻ  യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്...ദിവസങ്ങളെ ഇനി  എനിക്കിവിടെ അവശേഷിച്ചിട്ടുള്ളു...പരീക്ഷ വരുന്നു..പഠനഅവധിയും പരീക്ഷയും ഒരു മിന്നൽ പോലെ തീരും..പിന്നെ ഫൈനൽ പാർട്ട്‌ 1 അഥവാ മൂന്നാം വര്ഷം..ദൈവം സഹായിച്ചു എന്റെ സ്വപ്നത്തിന്റെ തീരം അടുക്കുകയാണ്... :)

4 comments:

  1. അയ്യേ ഈ പേര് പഠിക്കാന്‍ വലിയ ചടങ്ങ് ഇല്ല സിമ്പിള്‍ ആണ്
    1 Staphylococcus aureus.---- പഴയ ടെന്നീസ് കളിക്കാരി സ്റെഫി ഗ്രാഫ് + യുറാനസ്
    2 Streptococcus pyogenes--------- ഇത് കണ്ടിട്ട എനിക്ക് പ്രാവിനെ ആണ് ഓര്‍മ വരുന്നത്

    3 Neisseria meningitidis, കൂട്ടുകാരി നൈസ്സി യെയും ക്രിക്കറ്റ് കളിക്കാരന്‍ അജന്താ മെണ്ടിസിനെയും തമ്മില്‍ കല്യാണം കഴിപ്പിച്ചു എന്ന് വിചാരിക്കുക
    4 Clostridium perfringens----- പെര്ഫ്യുമും ഫ്രിഡ്ജും ക്ലോസ് ആയിട്ട് ഇരിക്കുന്നു എന്ന് വിചാരിക്കുക
    5Shigella flexneri--- ഏതേലും പെണ്പില്ലേര്‍ ഫെക്സിനു എറിഞ്ഞു എന്ന് വിചാരിക്കുക


    അത്രേയുള്ളൂ ഞാന്‍ ഇതൊക്കെ എത്ര കണ്ടതാ (ഇതല്ല ഇതിനപ്പുറം ചാടികടന്നവനാ ഈ k k ജോസഫ്‌ )

    ReplyDelete
    Replies
    1. ചേട്ടാ ചേട്ടാ...എൻറെ എക്സാം ഒന്ന് വന്നു എഴുതി തരുവോ...
      :D

      Delete
    2. യുനിവേര്സിടി സമ്മതിക്കുമോ?

      Delete
    3. യുനിവേർസിറ്റി സമ്മതിക്കുമായിരുന്നെങ്കിൽ എത്ര വഴികൾ ഉണ്ടായിരുന്നു !!

      Delete