അങ്ങനെ ആ കര്‍മം ഒക്കെ കഴിഞ്ഞു പ്രസവശുശ്രൂഷയും ആസ്വദിച്ചു വീട്ടില്‍ സുഖവാസത്തിലാണ്..മോളും ബ്ലോഗ്ഗര്‍ മാതാശ്രീയും ഹാപ്പി ആയിരിക്കുന്നു...ഒരു രക്ഷയുമില്ലാത്ത പ്രസവരക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ല ഇപ്പോഴിത് എഴുതാന്‍ മുതിരുന്നത്.പറയാതിരിക്കാനാവില്ല എന്ന അവസ്ഥയില്‍ വന്നു പെട്ടാല്‍ പെറ്റ് കിടക്കുന്നിടത്ത് നിന്നല്ല, ബോധം കെട്ടു കിടക്കുന്നിടത്ത് നിന്ന് വരെ എഴുന്നേറ്റു വരേണ്ടി വരുമല്ലോ...
വല്ലാത്ത വിഷമത്തോടെയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി വാക്സിനേഷന് എതിരെയുള്ള പ്രചാരണങ്ങള്‍ കണ്ടതും കേട്ടതും.എന്റെ ജില്ലയില്‍ ഡിഫ്തീരിയ വന്നപ്പോഴും ഇങ്ങനെയൊരു എഴുത്തിനു യാതൊരു പ്രസക്തിയും തോന്നിയില്ല.കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളെ കണ്ടു പിടിച്ചു വാക്സിനേഷന്‍ ഷെഡ്യൂളിലെ വിട്ടു പോയ വാക്സിനുകള്‍ എടുപ്പിക്കാനുള്ള ഗവണ്മെന്റ് ശ്രമവും അഭിനന്ദനം അര്‍ഹിക്കുന്നതായിരുന്നു ( മിഷന്‍ ഇന്ദ്രധനുസ്സ് പദ്ധതി).
എന്നാല്‍ ഈയിടെയായി സമ്പൂര്‍ണവാക്സിനേഷന്‍ എന്ന ലക്ഷ്യത്തെ തകിടം മറിക്കുന്ന രീതിയില്‍ കുത്തിത്തിരിപ്പുണ്ടാക്കി വരുന്ന കുറെയേറെ പേരെ ശ്രദ്ധയില്‍പ്പെട്ടത് വല്ലാത്ത വേദനയും ഭീതിയും ഉണ്ടാക്കുന്നു.
ഇവരില്‍ പ്രധാനിയായ ഡോക്ടര്‍ ജേക്കബ് വടക്കഞ്ചേരി (ഏതു വകുപ്പില്‍പ്പെട്ട ഡോക്ടര്‍ ആണെന്ന് അറിയില്ല, ഗൂഗിള്‍ സേര്‍ച്ചുകള്‍ ഒന്നും തന്നെ നേച്ചുറോപ്പതി പ്രചാരകന്‍ എന്നതില്‍ കവിഞ്ഞൊരു വിവരവും ഈ വ്യക്തിയെക്കുറിച്ച് തന്നില്ല) എന്ന വ്യക്തിയുടെ വീഡിയോയും ഓഡിയോയും ലേഖനങ്ങളും എല്ലാം തന്നെ വലിയൊരു സാമൂഹികവിപത്തായി മുന്നില്‍ നെഞ്ചു വിരിച്ചു നില്‍ക്കുകയാണ്.
ഇയാളുടെ കാഴ്ചപ്പാടില്‍ വാക്സിനുകള്‍ വിഷമാണ്, വന്ധ്യത ഉണ്ടാക്കുന്നു, ഓട്ടിസം ഉണ്ടാക്കുന്നു, വാക്സിന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന അലൂമിനിയം ഫോസ്ഫേറ്റ്, ഫോര്‍മാലിന്‍ തുടങ്ങിയ സര്‍വ്വതും കുട്ടികളില്‍ കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തുടങ്ങി ഇല്ലാത്ത അവകാശവാദങ്ങള്‍ ഒന്നുമില്ല
ഇയാള്‍ ദൂരദര്‍ശനില്‍ പരിപാടികളില്‍ സംബന്ധിക്കാറുണ്ട്, പല കോളേജുകളിലും ക്ലാസ്സ് എടുക്കുന്നുണ്ട്, മലപ്പുറത്ത് ഡിഫ്തീരിയ വന്നത് ഈ മനുഷ്യന് ഒരു വളമായിരിക്കുകയാണ്.മലപ്പുറത്ത് വാക്സിന് എതിരായി ധര്‍ണ നടത്താന്‍ പോകുന്നു എന്നും അറിയാന്‍ കഴിഞ്ഞു.വേറെ കുറെ പ്രമുഖരും കൂടെയുണ്ട്.ദുഃഖകരമെന്നു പറയട്ടെ, വലിയൊരു ശതമാനം ആളുകള്‍ 'പ്രകൃതിജീവനം' എന്നും പറഞ്ഞു പ്രചരിപ്പിചിരിക്കുന്ന ഈ വാക്കുകള്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നു.
ജേക്കബ് വടക്കഞ്ചേരി പറയുന്നതിന് മറുപടി പറയുക എന്ന ഉദ്ദേശ്യമൊന്നും എനിക്കില്ല.പക്ഷെ, എനിക്കറിയാവുന്നത് പങ്കു വെക്കുക എന്ന കടമ ഞാന്‍ പഠിച്ച ശാസ്ത്രത്തോടും ചുറ്റുമുള്ളവരോടും ഉള്ളത് കൊണ്ട് മാത്രമാണ് വാക്സിനേഷനെ കുറിച്ച് ഈ പോസ്റ്റ് ഞാനെഴുതുന്നത്.
ആദ്യമേ പറയട്ടെ, ഞാന്‍ അലോപ്പതി പഠിച്ചത് കൊണ്ട് അതിന്റെ വക്താവായി മുന്നില്‍ വന്നു നില്‍ക്കുകയല്ല.ഒരു വാക്സിനും അലോപ്പതി മരുന്നല്ല.എത്രയോ വര്‍ഷങ്ങളുടെ വൈദ്യശാസ്ത്രവിദഗ്ധരുടെ ശ്രമഫലമാണ് ഓരോ പ്രതിരോധമരുന്നും.
ഇവയിലൊന്ന് പോലും മരുന്നല്ല, ഇവയില്‍ മരുന്നുകള്‍ അടങ്ങിയിട്ടുമില്ല. നിര്‍വീര്യമാക്കിയ ജീവനുള്ളതോ അല്ലാത്തതോ ആയ രോഗാണുവോ, രോഗാണുവില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഘടകമോ ആണ് ഏതൊരു വാക്സിന്റെയും പ്രധാന ചേരുവ. ഈ അണുക്കള്‍ അസുഖമുണ്ടാക്കാനുള്ള ശേഷി നഷ്ടപ്പെട്ട വെറും ശരീരങ്ങള്‍ മാത്രമാണ്.എന്നാല്‍ ഇവക്കു ശരീരത്തില്‍ സാധാരണ അണുബാധ ഉണ്ടായാല്‍ ഉണ്ടാകുന്ന പ്രതിരോധപ്രവര്‍ത്തനം ഉണ്ടാക്കാന്‍ ഉള്ള കഴിവുണ്ട് താനും.ഇങ്ങനെ ഉണ്ടാകുന്ന പ്രതിരോധപ്രവര്‍ത്തനം ശ്വേതരക്താണുക്കള്‍ 'ഓര്‍ത്തു' വെക്കുകയും രണ്ടാമത് അതേ അണുബാധ ഉണ്ടായാല്‍ വേഗം പ്രതിരോധിക്കുകയും ചെയ്യുന്നു.
വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍, ഒരിക്കല്‍ കണ്ട് ഉത്തരമെഴുതി നോക്കിയിട്ടുള്ള ചോദ്യപേപ്പര്‍ രണ്ടാമത് കിട്ടിയാല്‍ പെട്ടെന്ന് എഴുതിത്തീരും, പാസ്സാകും.അത് തന്നെ കഥ !
മൈക്രോബയോളജിയുടെ അതിപ്രസരം കൊണ്ട് പൊതുസമൂഹത്തില്‍ പ്രകൃതിചികില്‍സ എന്നൊക്കെ എളുപ്പം പറഞ്ഞു പിടിപ്പിക്കുന്നത് പോലെ എളുപ്പം പറഞ്ഞു മനസ്സിലാക്കാന്‍ സാധ്യമല്ലാത്ത വേറെ ചില കാര്യങ്ങള്‍ കൂടി വാക്സിനുകളെ നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത വസ്തുക്കളാക്കുന്നു.അതിലൊന്നാണ് 'ഹേര്‍ഡ് ഇമ്മ്യുനിട്ടി' (herd immunity). ഒരു സമൂഹത്തില്‍ എത്ര പേര്‍ക്ക് പ്രതിരോധശേഷി ഉണ്ടോ, അത്രയും രോഗം പടരുന്നത് തടയപ്പെടുന്ന അവസ്ഥ.അതായതു,കുത്തിവെപ്പ് കൃത്യമായി എടുക്കുന്നതിലൂടെ നമ്മള്‍ നമ്മുടെ അസുഖം മാത്രമല്ല സമൂഹത്തിലെ ഒരുപാടു പേരെക്കൂടിയാണ് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത്.
എന്റെ സ്വന്തം ജില്ലയായ മലപ്പുറത്ത് വാക്സിന്‍ വിരുദ്ധരുടെ എണ്ണം വളരെ കൂടുതല്‍ ആണ് എന്നത് തുറന്നു സമ്മതിക്കേണ്ടി വരുന്നതില്‍ എനിക്ക് ലജ്ജയുണ്ട്. വാക്സിന്‍ വിരുദ്ധര്‍ പറയുന്ന ന്യായങ്ങള്‍ ഇവയാണ്..
*അസുഖം വരും മുന്‍പേ എന്തിനു ചികിത്സിക്കുന്നു?വന്നിട്ട് നോക്കിയാല്‍ പോരെ?
- പോരാ..പോളിയോ വന്നു അത് ഞരമ്പുകളെ ബാധിച്ചു കഴിഞ്ഞാല്‍, ശാരീരികമായ ബലക്കുറവ് ഒരിക്കലും മാറില്ല. ഡിഫ്തീരിയ, ഹെപ്പറ്റെറ്റിസ് ബി, വില്ലന്‍ചുമ എന്ന് തുടങ്ങി വാക്സിന്‍ കൊണ്ട് തടയാവുന്ന ഏതു അസുഖവും ഗൌരവമായ ശാരീരിക അപാകതകളിലോ കുട്ടിയുടെ മരണത്തിലോ പോലും കലാശിക്കാന്‍ സാധ്യത ഉള്ളവയാണ്.
*അത് ഇംഗ്ലീഷ് മരുന്നാണ്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും.
- തെറ്റ്. ഒരു വാക്സിനും അലോപ്പതി മരുന്നല്ല.
പാര്‍ശ്വഫലങ്ങള്‍- നിര്‍വീര്യമായ അണുക്കള്‍ ശരീരത്തില്‍ കയറിയത് കൊണ്ടുണ്ടാകുന്ന സ്വാഭാവിക പ്രതിരോധമായ പനി, ഇന്‍ജെക്ഷന്‍ വെച്ച ഭാഗത്തുള്ള തടിപ്പും വേദനയും എന്നിവയാണ്.അപൂര്‍വ്വമായി സാരമായ പാര്‍ശ്വഫലങ്ങള്‍ വന്നേക്കാം, പക്ഷെ അവ വരുന്നത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധം കുറവുള്ള എയിഡ്സ് ബാധിച്ച കുഞ്ഞുങ്ങള്‍, അഞ്ചാം പനി വന്ന ഉടനുള്ള അവസ്ഥ തുടങ്ങിയ അവസരങ്ങളിലാണ്.
അത്യപൂര്‍വമായി മാത്രമേ ഇതിലും ഭീകരമായ പാര്‍ശ്വഫലങ്ങള്‍ വാക്സിനുകള്‍ കാരണം ഉണ്ടാകാറുള്ളൂ.അതിനു കാരണം വാക്സിന്‍ തന്നെ ആകണമെന്നുമില്ല.വാക്സിന്‍ സൂക്ഷിക്കുന്ന സങ്കീര്‍ണമായ cold chain' മുറിഞ്ഞാല്‍, അല്ലെങ്കില്‍ വാക്സിന്‍ കുത്തിവെക്കുന്നവരുടെ അശ്രദ്ധ എന്നിവയെല്ലാം കാരണമാകാം.
*വാക്സിന്‍ കുത്തിവെച്ചാല്‍ അസുഖം ഉണ്ടാകും (ജേക്കബ് 'ഡോക്റ്ററുടെ' പ്രചരണങ്ങളില്‍ ഒന്ന്)
- തെറ്റ്. ബാലക്ഷയത്തിനു എതിരെ എടുക്കുന്ന BCG വാക്സിന്‍ കാലികളില്‍ ക്ഷയമുണ്ടാക്കുന്ന Mycobacterium bovis എന്ന ബാക്റ്റീരിയയെ 13 വര്‍ഷത്തോളം 230 തവണ തുടര്‍ച്ചയായി, വളര്‍ത്തുന്ന മീഡിയം മാറ്റി വളര്‍ത്തി (subculture) നിര്‍വീര്യമാക്കിയതാണ്. ഇതില്‍ നിന്നും അസുഖം വരാന്‍ ഉള്ള സാധ്യത സാമാന്യബുദ്ധിയോട് ചോദിച്ചാല്‍ കിട്ടാവുന്നതേ ഉള്ളൂ. ഓരോ വാക്സിനും ഉണ്ടാക്കുന്നതിനു പിന്നില്‍ ഇത് പോലെ വളരെ സങ്കീര്‍ണമായ പ്രക്രിയകള്‍ ഉണ്ട്.
ഇവയൊന്നും തന്നെ വിദേശത്ത് നിന്ന് വരുത്തുന്നവയല്ല (മറ്റൊരു പ്രചാരണം), മറിച്ചു സര്‍ക്കാര്‍ നിയന്ത്രിതസ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ്.ഓരോ നാട്ടിലുമുള്ള രോഗാണുക്കളുടെ സ്വഭാവം വ്യത്യസ്തമാണ് എന്നത് തന്നെ കാരണം.
*മുന്‍തലമുറകള്‍ക്കൊന്നും കൊടുത്തിട്ടില്ലാത്ത മരുന്നുകള്‍ ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് എന്തിനു കൊടുക്കുന്നു?
-അസുഖങ്ങളും രോഗാണുക്കളും അനുദിനം ശക്തി പ്രാപിക്കുകയാണ്. ആന്റിബയോട്ടിക്കുകളുടെ അശ്രദ്ധമായ ഉപയോഗവും, സ്വയംചികിത്സയും, മറ്റും കാരണമായി മരുന്നുകള്‍ ഏല്‍ക്കാത്ത അണുക്കള്‍ എത്രയോ ഇന്ന് നിലവിലുണ്ട്.നാം കഴിക്കുന്ന ഭക്ഷണമോ, ശ്വസിക്കുന്ന വായുവോ ജീവിക്കുന്ന അന്തരീക്ഷമോ മുന്‍തലമുറക്ക് ലഭിച്ചതിന്റെ ഗുണമുള്ളവയല്ല. നമ്മള്‍ രക്ഷപ്പെടാന്‍ ഉള്ള മാര്‍ഗങ്ങള്‍ മുന്നില്‍ കണ്ടേ മതിയാകൂ.
*ആയുര്‍വ്വേദം, പ്രകൃതിചികിത്സ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിനു ഒരു കുഴപ്പവുമില്ലാത്ത കുഞ്ഞുങ്ങളെ കൊണ്ട് പോയി കുത്തിവെച്ചു കരയിക്കുന്നു?
-വാക്സിന്‍ കൊണ്ട് തടയാവുന്ന അസുഖങ്ങളായ ഡിഫ്തീരിയ, വില്ലന്‍ചുമ, പോളിയോ തുടങ്ങി മിക്കവയുടെയും ഒരു കേസ് പോലും ഈ പറഞ്ഞു കൊണ്ടിരിക്കുന്ന ഞാനുള്‍പ്പെടെ നമ്മില്‍ മിക്കവരും കണ്ടിട്ടില്ല.അതിന്റെ ഭീകരത അക്ഷരങ്ങളിലൂടെ മാത്രമറിഞ്ഞതാണ് ഞാന്‍ പങ്കിടുന്നത് എന്നിരിക്കെ, 'കുത്തിവെച്ചു വേദനിപ്പിക്കല്‍' ഒരു അനാവശ്യമായി തോന്നുന്നത് സ്വാഭാവികം മാത്രം.
പേപ്പട്ടി കടിച്ചാല്‍ ആരെങ്കിലും കുത്തിവെപ്പ് എടുക്കാതിരിക്കുമോ?വസൂരി എന്ന മരണത്തിനു പര്യായമായ അസുഖം നിലവിലുള്ള കാലത്ത് ആരും നിര്‍ബന്ധിക്കാതെ തന്നെ എല്ലാവരും കുത്തിവെപ്പ് എടുത്തിരുന്നു.എന്ത് കൊണ്ട്?മരണഭയം...മേല്‍ പറഞ്ഞ അസുഖങ്ങള്‍ ഒന്നും തന്നെ അറിയാത്തത് കൊണ്ട് വാക്സിന്‍ വേണ്ടെന്നു തോന്നുന്നു.അതിനെതിരെ ജല്പനങ്ങളും ഉണ്ടാകുന്നു.
പക്ഷെ ഒന്ന് പറയട്ടെ, ടെറ്റനസ് ബാധിച്ചു അടുത്ത കാലത്ത് എന്റെ നാട്ടില്‍ ഒരാള്‍ മരിച്ച ദുരവസ്ഥ എന്റെ ഭര്‍ത്താവ് പങ്കിട്ടത് മാസങ്ങള്‍ക്ക് മുന്‍പാണ്.opisthotonus എന്ന് ഗൂഗിള്‍ ചെയ്‌താല്‍ ആര്‍ക്കും കാണാം ടെറ്റനസ് ബാധിച്ച ആള്‍ അനുഭവിക്കുന്ന വേദനയുടെ ചിത്രം. ആ ചെറുപ്പക്കാരന്‍ ശൈശവത്തില്‍ DPT എടുത്തിരുന്നെങ്കില്‍..പോട്ടെ, ശരീരത്തില്‍ മുറിവുണ്ടായ ശേഷം ഒരു TT എടുത്തിരുന്നെങ്കില്‍?ഒരു ജീവന്റെ വിലയായിരുന്നു ആ കുത്തിവെപ്പിന് !
വാക്സിനെ എതിര്‍ക്കുന്ന ആര്‍ക്കെങ്കിലും പട്ടി കടിച്ച ശേഷം റാബീസ് വാക്സിന്‍ എടുക്കാതിരിക്കാന്‍ ധൈര്യം ഉണ്ടാകുമോ?(റാബീസ് വൈറസ് വളരെ പതുക്കെ മാത്രമേ ശരീരത്തില്‍ പ്രവര്‍ത്തിക്കൂ..അതിനാല്‍ തന്നെ പട്ടി കടിച്ച ശേഷം എടുത്താല്‍ തന്നെ ഫലപ്രദമാണ്).
*വാക്സിനുകള്‍ക്ക് രഹസ്യഅജണ്ട ഉണ്ട്.അവ വന്ധ്യത ഉണ്ടാക്കുന്നു, അതിലൂടെ വികസ്വര രാജ്യങ്ങളുടെ ജനസംഖ്യാനിയന്ത്രണം സാധ്യമാകുന്നു.
-വാക്സിന്‍ യുഗം തുടങ്ങുന്നതിനു മുന്‍പ് പത്തും അതിലേറെയും കുട്ടികള്‍ ഉണ്ടാകുന്ന കാലത്ത് ഒരു ദമ്പതികള്‍ക്ക് പിറക്കുന്ന എല്ലാ കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെ പ്രായപൂര്‍ത്തി എത്തിയിരുന്നോ?ഇന്ന് മാതൃശിശുമരണനിരക്ക് കുറഞ്ഞ 'കേരള മോഡല്‍' എന്നൊരു പ്രതിപാദനം തന്നെ മെഡിക്കല്‍ ടെക്സ്റ്റുകളില്‍ ഉണ്ട്.നമ്മുടെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം കൂടുതല്‍ ഉള്ളവരാണ്; അവരെ ഫാസ്റ്റ്ഫുഡും ആണ്ട്രോയിഡും കൊടുത്തു നമ്മള്‍ കേടുവരുത്തുന്നത് വരെ.
ഏതൊരു അസുഖത്തിനും ശരീരികാവസ്ഥക്കും പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുന്ന ചികിത്സാസൗകര്യം നമ്മുടെ കൊച്ചുകേരളത്തില്‍ ഉണ്ട്.നമ്മുടെ അസുഖങ്ങളെയും അവസ്ഥകളെയും കുറിച്ച് ഘോരഘോരം കൊട്ടിഘോഷിക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളിലെ ശോചനീയാവസ്ഥ നമുക്കറിയില്ല എന്നത് മുതലെടുക്കുകയാണ് ചെയ്യുന്നത്.പൊട്ടകിണറ്റിലെ തവളകളെ പോലെ 'ഞാന്‍ കാണുന്നതാണ് ലോകം' എന്ന് കരുതാതെ ഒരു വാദം കേള്‍ക്കുമ്പോള്‍ ചുറ്റുമുള്ള അവസ്ഥകള്‍ കൂടി പരിഗണിക്കാനും പഠിക്കാനുമുള്ള വിവേകം നാം കാണിച്ചാല്‍ ഇത്തരക്കാര്‍ അവരുടെ പാട്ടിനു പൊയ്ക്കോളും.
ഇന്ന്, വന്ധ്യതക്ക് നൂറായിരം കാരണങ്ങള്‍ ഉണ്ട്.വൈകി നടക്കുന്ന വിവാഹം, കരിയര്‍ കരുപ്പിടിപ്പിക്കാന്‍ വേണ്ടി ഗര്‍ഭം നീട്ടി വെക്കുന്നത്, പിസിഒഡി പോലുള്ള ജീവിതശൈലിയും ഹോര്‍മോണ്‍ വ്യതിയാനവും കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്ന് തുടങ്ങി പുരുഷവന്ധ്യതയുടെ കുറെയേറെ കാരണങ്ങള്‍ വരെ. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും ഉള്ളതാണ്.ഇതില്‍ വാക്സിനെ കുറ്റപ്പെടുത്തുന്നത് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ്.
ചിന്തിക്കാനും ചോദിച്ചറിയാനുമുളള വിവേകബുദ്ധിയാണ് നമുക്കാവശ്യം.തടയുന്നതാണ് ചികിത്സിച്ചു മാറ്റുന്നതിനേക്കാള്‍ നല്ലത് എന്ന വളരെ അര്‍ത്ഥവത്തായ ഇംഗ്ലീഷ് പഴമൊഴി നമുക്കെല്ലാം സുപരിചിതമാണല്ലോ.അത് കൊണ്ട് തന്നെ, വാക്സിനേഷന്‍ നമ്മുടെ കുട്ടികളോടുള്ള കടമയായി, അതിലുപരി അവരുടെ അവകാശമായി നമ്മള്‍ നടത്തി കൊടുക്കേണ്ടതുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് പോളിയോ നമുക്ക് തുടച്ചു നീക്കാനായി.ഇപ്പോള്‍ പോളിയോ ലോകത്ത് നിലനില്‍ക്കുന്നത് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമാണ്.അവിടങ്ങളില്‍ 'അമേരിക്കയുടെ രഹസ്യഅജണ്ടയില്‍ പെട്ട മരുന്ന്' എന്ന് പ്രചരിപ്പിച്ചു കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നു നിഷേധിക്കുന്നു.ഈ അവസ്ഥ ഇന്ത്യയില്‍ വരുത്താനാണോ നമ്മള്‍ കൂട്ട് നില്‍ക്കേണ്ടത്?
2014 ജനുവരി മുതല്‍ നവംബര്‍ വരെ 260 പുതിയ പോളിയോ കേസുകള്‍ പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുതിയ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ആണിത് എന്ന് കൂടി നമ്മള്‍ ചേര്‍ത്ത് വായിക്കണം.
ദയവു ചെയ്തു നിങ്ങളുടെ കുട്ടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുക.അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായമുള്ള നാട്ടില്‍ മക്കളെ കുത്തിവെയ്ക്കുന്നതിനു രണ്ടല്ല രണ്ടായിരം അഭിപ്രായങ്ങള്‍ ഉണ്ടായേക്കും.വല്ലതും വന്നു പോയാല്‍ സഹിക്കേണ്ടി വരുന്നത് നമ്മള്‍ തന്നെയാണ് എന്ന് ചിന്തിച്ചാല്‍ മതിയല്ലോ.
ഇനിയുമുണ്ട് കുറെ കുപ്രചാരണങ്ങളും വിവരക്കേടുകളും.അവയെല്ലാം ഖണ്ഡിച്ചു വിശദീകരിച്ചു എഴുതാന്‍ നിന്നാല്‍ എഴുതി ഞാനും വായിച്ചു നിങ്ങളും ഉറങ്ങിപ്പോകും...
അത് കൊണ്ട്...ബാക്കിയൊക്കെ നീച്ചേ കമന്റ് ബോക്സില്‍...
എല്ലാവരും ''ഗോ റ്റു യുവര്‍ ക്ലാസ്സസ്'..
ഹല്ല പിന്നെ !!!

കുഞ്ഞയിശൂനെ നോക്കി അവിടെ മര്യാദക് ഇരിക്കാന്‍ പറഞ്ഞാ കേക്കൂല....
ReplyDelete;)
വെല്യ ബ്ലോഗ്ഗര്‍ അല്ലെ.... എന്തപോ ചെയ്യാ..... ഹി ഹി//
:)
Deleteഡോക്ടർ, ഞാൻ ഇത് ഷെയർ ചെയ്തോട്ടെ?
ReplyDeleteതീര്ച്ചയായും :)
DeleteShimnaitha polichu ..not only malappuram mikka jillakalilum antivaccine pravarthakar avarude thavalabudhi mattullavarilekk kuthivaykkunnund..i cant understand ..budhim vivarom ulla malayalikal engana eppozhum mayavide vadikkum,neelakoduvelikkum pinne " sir vadakkanjeride sidhqnthangalum" satyamanennu karuthi koode nilkunnathennanu
ReplyDeleteമിഥുന്‍,ബുദ്ധി കൂടുതല്‍ ഉള്ളത് കൊണ്ട് എല്ലാത്തിനേം എതിര്‍ക്കുന്ന സ്വഭാവം നമുക്കുണ്ടല്ലോ..കൂട്ടത്തില്‍ ഇതും..!!
Deleteപിന്നെ, നമ്മുടെ മൈക്രോബയോളജിയെക്കാള്‍ കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുക ജേക്കബ് 'ഡോക്റ്ററുടെ' പ്രകൃതിജീവനം തന്നെയായിരിക്കും..നമ്മളാരും തിരിച്ചു മനസ്സിലാക്കികൊടുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുമില്ല...പറയുമ്പോള്‍ അതും പറയണമല്ലോ...ഇതെന്റെ ഭാഗത്ത് നിന്നുമുള്ള ഒരു എളിയ ശ്രമമാണ്..എത്രത്തോളം ഫലപ്രദമാകുമെന്ന് അറിഞ്ഞൂടാ...
ഞങ്ങളുടെ സ്വകാര്യ അഹങ്കാരം
Deleteഅഭിനന്ദനങ്ങൾ
നന്ദി ഡോക്ടര്‍..തുടര്‍ന്നും വായിക്കുമല്ലോ.. :)
Deleteഇതിന് മു൯പ് വാക്സിനേഷനെ സപ്പോ൪ട്ട് ചെയ്ത് എഴുതിയവ൪ ഡോക്ട൪ മാ൪ ആയിരുന്നില്ല ആയതിനാല് ഈ പോസ്റ്റിന് വലിയ വിലയുണ്ട്, ജയ്പൂരിലെ ആശുപത്രീ സൗകര്യങ്ങളുടെ പത്തിരട്ടി ഗുണമുണ്ട് കേരളത്തില്, ഇവിടത്തെ കാര്യങ്ങള് കണ്ടാല് പിന്നൊരിക്കലും പോകാ൯ തോന്നില്ല, ഇപ്പോഴും പത്തും പന്ത്രണ്ടും മക്കളും ഉണ്ട്
ReplyDeleteഅത് ഇവിടെയുള്ള സ്വയംപ്രഖ്യാപിത ഡോക്റ്റര്‍മാര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകണ്ടേ..അവര്‍ പറയുന്ന വിഡ്ഢിത്തരങ്ങള്‍ മാത്രം ശരി..
Deleteആശുപത്രികള്‍ രോഗമുണ്ടാക്കുന്ന സ്ഥലങ്ങളാണ്..നമ്മുടെ ചികിത്സാരീതി തെറ്റ്, കൊടുക്കുന്ന മരുന്ന് വിഷം, എന്തിനു പറയുന്നു രക്തം നഷ്ടപ്പെട്ടാല്‍ ശരീരത്തില്‍ രക്തം കയറ്റാന്‍ പോലും പാടില്ല പോലും ! മറ്റു സംസ്ഥാനങ്ങളിലെ ശോചനീയാവസ്ഥ ഇവരെ ഒക്കെ പിടികൂടിക്കൊണ്ട് പോയി കാണിച്ചു കൊടുക്കണം..താമസവും ഭക്ഷണവും വിസര്‍ജനവും എല്ലാം ഒരിടത്ത്..പകര്‍ച്ചവ്യാധികള്‍..തുടരെ തുടരെയുള്ള പ്രസവം,അകാലചരമങ്ങള്‍..നമ്മള്‍ ഇവിടെയിരുന്നു എന്ത് പറഞ്ഞിട്ടെന്തു കാര്യം..
ഓള്‍ഡ് ചങ്കരന്‍ എഗെയിന്‍ ഓണ്‍ ദ കോക്കനട്ട് ട്രീ !
ഞാന്‍ ഇപ്പോള്‍ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ വായിച്ചുകൊണ്ടിരിക്കുന്നു. തുടങ്ങിയതേയുള്ളു. ആദ്യഭാഗങ്ങളില്‍ അന്ന് അച്ചുകുത്തുകാര്‍ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ വിവരിക്കുന്നുണ്ട്. പേടിച്ചുപേടിച്ചാണെങ്കിലും അന്ന് അച്ചുകുത്തെടുത്തത് നന്നായെന്നേ എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളു
ReplyDeleteവസൂരിക്കുള്ള വാക്സിന്‍ ആണോ അജിത്തെട്ടാ ഈ 'അച്ചുകുത്തല്‍'?ആയിരിക്കുമല്ലേ?ഞാന്‍ ആ പുസ്തകം വായിച്ചിട്ടില്ല.
Deleteഇപ്പോള്‍ അതില്ലല്ലോ...
Great writing.. Just gone through it now.. Keep going
ReplyDeleteThank u dear doctor :)
DeleteGood reply to all those quack's out there...
ReplyDeleteThank u :)
DeleteWriting from the heart. Psychopaths Mr Vadakkancherry must be put in mental assylums . preventing national policy implementation is anti national crime. Why police and govtvis not acting
ReplyDeleteOnead person can not be allowed to cause deaths of thousands
Very true.I think it is because none of us genuinely reacted to him,ignored him and that became the biggest fuel to his stupidities.Its high time we speak up or we will have to answer our conscience for the consequences of this man's deeds.
Deleteഎന്തുകൊണ്ടും നന്നായി ഈ പോസ്റ്റ്... വൈകിയ വേളയിലെങ്കിലും ഇവർക്കൊക്കെ അൽപം വിവേകം ഉദിച്ചിരുന്നെങ്കിൽ...!
ReplyDeleteകണ്ണടച്ച് ഇരുട്ടാക്കി മറ്റുള്ളവരെക്കൂടി ഇരുട്ടിലേക്ക് നയിക്കുന്ന ജന്തുക്കളോട് എന്ത് പറയാന്‍ !!
Deleteഒന്നിനും നൂറു ശതമാനം വിജയം കാണാൻ പറ്റില്ലെങ്കിലും 99% വിജയകരമായ വാക്സിനേഷൻ പ്രോഗ്രാമിനെ ഒറ്റപെട്ട കേസുകൾ ഉയർത്തി കാണിച്ച വിമർശിക്കുന്നവരുടെ ലക്ഷ്യം വെരൊന്നാവും... ഏതെങ്കിലും ഒരു കുഞ്ഞിനു ചിലപ്പോ അപകടങ്ങൾ സംഭവിച്ചിരിക്കാം.. പക്ഷെ മറുഭാഗത്ത് ആയിര കണക്കിന് കുഞ്ഞുങ്ങൾ രക്ഷപെടുന്നത് അവർ കാണ്ന്നില്ല. എനിക്ക് തോന്നുന്നത് മുസ്ലിംങ്ങൾക്കിടയിൽ വക്സിനേഷനെതിരെയുള്ള പ്രചരണം ശക്തമാണെന്നാണ്... നല്ല എഴുത്ത്.. ഡോക്ടർ ഉമ്മച്ചിക്ക് അഭിനന്ദനങ്ങൾ
ReplyDeleteമുസ്ലിമുകള്‍ക്കിടയില്‍ വാക്സിനെതിരെ പ്രചരണം ശക്തമാണെന്ന് മാത്രമല്ല, അത് ദൈവത്തിന്റെ കടമയില്‍ കൈകടത്തലാണ് എന്നൊക്കെയാണ് മതവേദികളില്‍ ചിലര്‍ പ്രസംഗിക്കുന്നത്(ഇപ്പോള്‍ എനിക്ക് വന്നൊരു വാട്ട്‌സ്സപ് വീഡിയോയിലെ വാക്കുകള്‍)...ഒരു ബ്ലോഗ് പോസ്റ്റിലോ ഫെയിസ്ബുക്ക് സ്റ്റാറ്റസിലോ ഇത് ഒതുക്കാനാവില്ല.സമൂഹത്തില്‍ വിഷം പരത്തുന്ന ഇത്തരം മനുഷ്യര്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
Deleteപോസ്ടിനോട് വിയോജിപ്പ്.
ReplyDeleteഞാനെന്റെ കുട്ടികൾക്ക് വാക്സിൻ കൊടുക്കില്ല.അത് ഏതു തമ്പുരാൻ വന്നു പറഞ്ഞാലും.
ഇനി എന്നെ പിന്തിരിപ്പൻ എന്ന് വിളിച്ചാലും ഞാനത് പൂമാല പോൽ സ്വീകരിക്കും
നിങ്ങളെ പിന്തിരിപ്പന്‍ എന്നോ പഴഞ്ചന്‍ എന്നോ വിളിക്കുന്നില്ല.പക്ഷെ, ഒരു കാര്യം പറയുമ്പോള്‍ കാരണവും പറയണമല്ലോ.എന്ത് കൊണ്ട് നിങ്ങള്‍ വാക്സിന്‍ നല്‍കുന്നില്ല എന്ന് കൂടി പറയാമോ?
Deleteമൂത്ത കുട്ടിക്ക് വാക്സിൻ കൊടുത്ത ത്തിനു ശേഷമുണ്ടായ പ്രശ്നങ്ങൾ ഏറെ അനുഭവിച്ച വാനാണ് ഞാൻ. 10ദിവസം തുടര്ച്ചയായ പനിയും വയറിളക്കവും. ഡോകടറോട് കാര്യം പറഞ്ഞപ്പോ ഒരു പാട് ചീത്ത പറഞ്ഞു.അവരുടെ മക്കള്ക്കൊന്നും കൊടുക്കാറില്ല പോലും.
ReplyDeleteപിന്നെ രണ്ടാമത്തെ കുട്ടിക്ക് ഒരു തരത്തിലുള്ള വാക്സിനും കൊടുത്തില്ല.
അത് കൊണ്ടായിരിക്കാം കുട്ടിക്ക് തടിയും ആരോഗ്യവുണ്ട്.
മറ്റൊരു തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലതാനും.
ഏതു വാക്സിന്‍ ആയിരുന്നെന് ഓര്‍ക്കുന്നുണ്ടോ?എവിടുന്നാണ് കൊടുത്തത്?അഞ്ചു വയസ്സ് വരെയുള്ള എല്ലാ വാക്സിനും കൊടുത്തിട്ടുള്ള എന്റെ മോന്‍ ഒരു കുഴപ്പവുമില്ലാതെ ഇവിടെയുണ്ട്..അവനും വാക്സിന്‍ എടുത്ത ശേഷമുള്ള പണിയും കാലുവേദനയുമൊക്കെ ഉണ്ടായിട്ടുമുണ്ട്..വാക്സിന്‍ കൊടുക്കണ്ട എന്ന് പറഞ്ഞിരുന്ന ഒരു ഡോക്റ്ററുടെ അനുഭവം എനിക്ക് ഫെയിസ്ബുക്കില്‍ കമന്റ് ആയി വന്നിരുന്നു..താഴെ ചേര്‍ക്കുന്നു..
Delete''ഇതു വായിക്കുമ്പോൾ എന്റെ അയൽവാസിയായ ഒരു കുടുംബത്തിനു സംഭവിച്ച ദുരന്തമാണ് മനസ്സിലോട്ട് ഓടിവരുന്നത്...
വിവരവും വിദ്യാഭ്യാസവും അതിലധികം സാമൂഹ്യപ്രവർത്തനവുമുള്ള കുടുംബം....
പിതാവ്.. സ്കൂളിൽ ഹെഡ്മാസ്റ്റർ
മാതാവ്.. ടീച്ചർ + പഞ്ചായത്ത് മെമ്പർ + വൈസ് പ്രസിഡന്റ്....
മകൾ.. വിവാഹിത + ഹോമിയോപതി ഡോക്ടർ..
പക്ഷേ അവരുടെ കുടുംബം ഇതുപോലുള്ള വാക്സിനേഷനുകൾക്ക് എതിരും... അതിനെതിരിൽ പ്രചാരകരുമായിരുന്നു....
ആയിടെയാണ് മകളായ ഹോമിയോപ്പതി ഡോക്ടറുടെ മകന് ഒരു പനി വരുന്നത്... അവർ സ്വയം ചികിത്സിച്ചു, ബേധമായില്ല... പ്രൈവറ്റിൽ ചികിത്സിച്ചു... ബേധമായില്ലെന്നു മാത്രമല്ല... ശരീരം തളർന്ന് കൈകാലുകൾ ശോഷിച്ച്... അവശനായിത്തന്നെ തുടർന്നു... അങ്ങിനെ മെഡിക്കൽ കൊളേജിലേക്ക് റഫർ ചെയ്തു... അവിടെ ചെന്നപ്പോള്‍ കുട്ടിക്ക് കുത്തിവെപ്പ് നടത്തിയില്ലേ എന്നാണ് ആദ്യം ചോദിച്ചത്... അവർ കുത്തിവെപ്പ് രേഖപ്പെടുത്തുന്ന കാർഡ് ചോദിച്ചു... കൊടുക്കാനില്ല. ഏതെങ്കിലും എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവുമില്ല...
ഡോക്ടറുടെ ചോദ്യത്തിന് മുമ്പിൽ സത്യം പറയേണ്ടി വന്നു. ഡോക്ടർ അപ്പോള്‍ ചോദിച്ചത് അവരുടെ ജോലിയും യോഗ്യതയുമായിരുന്നു... അവിടെയുള്ള ഡോക്ടര്‍മാര്‍മാരും നേഴ്സുമാരും ഇവരെ ഇനിയൊന്നും പറയാൻ ബാക്കിവെച്ചിട്ടില്ല...
പക്ഷേ ഒരു കുത്തിവെപ്പും എടുക്കാത്ത കാരണത്താൽ കുട്ടിയെ ചികിത്സിക്കാൻ കഴിയാതെ കുട്ടി തീരെ അവശനാവുകയും, ഇവർക്ക് പറ്റിയ തിരുത്താൻ പോലും കഴിയാതെ പോയ തെറ്റിൽ മനം നൊന്ത് മകളുടെ പിതാവ് ഹൃദയാഘാതം വന്നു മരിക്കുകയും ചെയ്തു... ആ മരണത്തിന്റ നടുക്കം മാറുന്നതിനു മുമ്പേ... അതിന്റെ നാലാം ദിവസം കുട്ടിയും മരണമടഞ്ഞു...
ഇന്നീ കുടുംബം അതിന്റെ ആവശ്യകതയെ തിരിച്ചറിയുകയും, അവർ അതിൽ നിന്നു പിന്തിരിപ്പിച്ചവരോട് മാപ്പ് പറയുകയും, അതിനേകുറിച്ച് സ്വന്തം അനുഭവത്തിലൂടെ മറ്റുള്ളവരെ ബോധവാൻമാരാക്കുകയും ചെയ്യുന്നു....
തിരിച്ചറിയുക... നമ്മൾ നിസ്സാരമായി കാണുന്നതോ അല്ലെങ്കില്‍ നമ്മൾ മനപ്പൂർവ്വം തിരസ്കരിക്കുന്നതോ ആയ ഏതൊരു കാര്യവും പിന്നീട് നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന വിനകളും, മാറ്റങ്ങളും ദുരന്തങ്ങളും...''
അപ്പൊ നിങ്ങള്‍ പറയുന്നത് വാക്സിന്‍ കൊടുതില്ലെങ്ങില്‍ പിന്നെ ചികിത്സിക്കാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകുമോ ? അസുഗം വന്നാല്‍ അപ്പൊ ചികിത്സിച്ചാല്‍ പോരെ ? വാക്സിന്‍ കൊടുത്തതിന്റെ പേരില്‍ മരണപെട്ട ഉദാഹരണങ്ങളും ഇല്ലേ നമുക്ക്
Deleteവാക്സിന്‍ കൊടുത്തു സ്വയം സംരക്ഷിക്കേണ്ട അസുഖങ്ങളില്‍ 90 ശതമാനത്തിനും ഒരു വൈദ്യശാസ്ത്രമേഖലയിലും ഫലപ്രദമായ ചികിത്സ ഇല്ല (ടെറ്റനസ്,ഡിഫ്തീരിയ)..ഇനി ചികിത്സിച്ചാല്‍ തന്നെ പഴയപടി പൂര്‍ണ ആരോഗ്യത്തോടെ ആളെ തിരിച്ചു കിട്ടണം എന്നില്ല..വാക്സിനെറ്റ് ചെയ്യുക എന്നത് എണ്ണമറ്റ സംഗതികള്‍ ഒത്തു ചേരുമ്പോള്‍ മാത്രം ഫലപ്രദമാകുന്ന ഒന്നാണ് (കോള്‍ഡ് ചെയിന്‍ തൊട്ടു വാക്സിന്‍ കുത്തിവെയ്ക്കുമ്പോള്‍ ഉള്ള വൃത്തി വരെ)..അതില്‍ ഒന്ന് പിഴച്ചാല്‍ സര്‍വ്വം പിഴക്കും..ആ പിഴകള്‍ വരാതിരിക്കാന്‍ ഉള്ള എല്ലാ സന്നാഹങ്ങളോടെ തന്നെയാണ് വാക്സിനേഷന്‍ നടത്തപ്പെടുന്നത്..എല്ലാ ബുധനാഴ്ചയും ഉച്ച വരെ മാത്രമാണ് കേരളത്തിലെ മിക്ക ആശുപത്രികളിലും വാക്സിന്‍ കൊടുക്കുന്നത്..അതെല്ലാം ഇത്തരം സംഗതികളില്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയാണു..വാക്സിന്‍ കൊടുത്തേ മതിയാകൂ...
Deleteഎന്തും അനുഭവിച്ചു തന്നെ തീര'ണം- .. ചിലരങ്ങനെയാണ് ... കണ്ടാലും കൊണ്ടാലും പഠിയ്ക്കില്ല.
ReplyDeleteകൊള്ളുന്നത് പിഞ്ചുമക്കള്‍ക്കാണ് എന്നോര്‍ക്കുമ്പോഴാണ്....
Deleteഞാനും എഴുതിയിരുന്നു വാക്സിനുകളെ സംബന്ധിച്ച് ഒരു ചെറിയ കുറിപ്പ്, പ്രതിരോധകുത്തിവയ്പ്പുകള്‍ക്ക് ഒരാമുഖം എന്ന പേരില്‍.
ReplyDeleteനന്ദി ഡോക്ടര്‍.താങ്കളുടെ പോസ്റ്റ് ഞാന്‍ കണ്ടിരുന്നു.ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ലിങ്ക് കിടപ്പുണ്ടല്ലോ.. :)
DeleteGreat doctor ...
ReplyDeleteAppreciat u fr this wonderful notes
Thank u :)
ReplyDeleteWell done
ReplyDeleteIts a social issue that everyone ignoring that thinking like"Its not necessary one in today's life" forgetting the pattern of modern lifestyle differ from earlier
Its much be changed
Protect your child and give them a chance to live
thank you sister for a wonderful thought
Its our duty to share what we know and raise voice against what is wrong..Thank u for the good words. :)
Deleteപോളിയോ ആയ് ബന്ധപ്പെട്ട് കുറെയേറെ തെറ്റ്ധാരണകളുണ്ട് നമ്മുടെ നാട്ടിൽ ... ഇതു വായിച്ചു കഴിയുമ്പോൾ കുറച്ചു പേരെങ്കിലും മനസ്സിലാക്കട്ടെ ...
ReplyDeleteആശംസകൾ നേരുന്നു ഞാൻ തുടർന്നും ഇതുപോലെ എഴുതുക .
നന്ദി :)
Deletevery informative and useful post ,congrats !!
ReplyDeleteThank you sangeeth...
Deleteജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു ശാസ്ത്ര സാഹിത്യ പരിഷത് പോലെയുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അതിലുപരി വാക്സിനേഷന്‍ ചെയ്യാതിരിക്കുന്നത് കുറ്റകരമാക്കുകയും വേണം.
ReplyDeleteഎത്രയൊക്കെ ശ്രമിച്ചാലും ഒടന്തിരിഞ്ഞു നില്‍ക്കുന്നവരെ മാറ്റാന്‍ പാടാണ് അജിത്...ഞങ്ങള്‍ക്ക് വീടിലും ഹോസ്പിറ്റലിലും ഇരുന്നു പറഞ്ഞാല്‍ മതി..സമൂഹത്തില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ നിറകണ്ണുകളോടെയാണ് പല വീടുകളില്‍ നിന്നും ഇറങ്ങി പോരുന്നത്..വാക്സിനേഷന്‍ കുഞ്ഞുങ്ങളോടുള്ള ദ്രോഹമാണ് എന്ന് വരെ 'ജേക്കബ് സാറും കൂട്ടരും' പഠിപ്പിച്ചു വെച്ചിരിക്കുന്നു..'ദൈവത്തിന്റെ വിധിയില്‍ കൈകടത്തല്‍' എന്നൊക്കെ സാധാരണക്കാരെ വിശ്വസിപ്പിച്ചാല്‍ എന്താ പറയുക !
Deleteവിവരണങ്ങള്‍ക്ക് നന്ദി.
ReplyDeleteഎന്ത് കൊണ്ട ഇത്തരക്കാരുമായി ആരോഗ്യ വകുപ്പിനോ മെഡിക്കല്‍ അസ്സോസിയെഷണോ ഒരു തുറന്ന സംവാദം നടത്തി ഇവര്‍ പരത്തുന്ന തെറ്റിദ്ധാരണകള്‍ സമൂഹത്തിനു മുമ്പില്‍ തുറന്നു കാട്ടിക്കൂട?
തുറന്നു സംസാരിച്ചാല്‍ പോലും ഇയാളുടെ വിഡ്ഢിത്തരങ്ങള്‍ മാത്രമേ സാധാരണക്കാരന് മനസ്സിലാകൂ...vaccine preventable disease,herd immunity,cold chain,diphtherial toxins,Bordettella pertussis,tetanolysin,tetanospasmin എന്നൊക്കെ കേള്‍ക്കുന്നതും വന്ധ്യത,ഓട്ടിസം,കാന്‍സര്‍,മതം,വാക്സിന്‍ ഉണ്ടാക്കുന്നത് ചലത്തിലും കുരങ്ങന്‍റെ കിഡ്നിയിലും എന്നൊക്കെ തുടങ്ങിയവ പറഞ്ഞു പ്രലോഭിപ്പിച്ചു സാധാരണക്കാരെ സ്വന്തം ഭാഗത്തേക്ക് നിര്‍ത്തുന്നതും തമ്മിലുള്ള അന്തരം ചിന്തിച്ചു നോക്കൂ..അവര്‍ പറയുന്നതെല്ലാം അശാസ്ത്രീയമാണ്..പക്ഷെ,സാധാരണക്കാര്‍ക്കിടയില്‍ ഞങ്ങള്‍ക്ക് പറഞ്ഞു തെളിയിക്കണമെങ്കില്‍ ?അവര്‍ക്കത് എത്രത്തോളം മനസ്സിലാകും?എന്താണ് നമുക്ക് ചെയ്യാനാകുക?
Deleteമുകളിൽ ഒരാൾ "എന്റെ കുട്ടികൾക്ക്" എന്തുവന്നാലും വാക്സിൻ കൊടുക്കില്ല എന്ന് പറഞ്ഞു കണ്ടു.
ReplyDeleteഎന്ത് അധികാരമാണ് ഒരു പിതാവിന് അങ്ങിനെ പറയാനുള്ളത്? കുഞ്ഞിന് പ്രതികരിയ്ക്കാൻ കഴിവില്ലാത്തതുകൊണ്ടും, അതിന്റെ അവകാശത്തേക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടും അങ്ങിനെ എന്തും തീരുമാനിയ്ക്കാൻ പിതാവിന് അവകാശമില്ല എന്ന് മനസിലാക്കിയാൽ നന്ന്.
പ്രായപൂർത്തിയായ ഒരാൾ (മറ്റുള്ളവരിലേയ്ക്ക് പകരുന്നതല്ലെങ്കിൽ) ഒരു രോഗത്തിനു മരുന്നോ ചികിത്സയോ വേണ്ടെന്ന് വയ്ക്കാം, അതവന്റെ ഇഷ്ടം. പക്ഷേ, കുട്ടിയുടേ ഭാവിയെ ബാധിയ്ക്കുന്ന കാര്യത്തിൽ മാതാപിതാക്കൾ "തന്നിഷ്ടം " കാണിന്നത് നിയമം മൂലം തടയേണ്ടതാണ്.
ഇൻഡ്യയിൽ കുട്ടികൾക്കു വേണ്ടി ഓംബുഡ്സ്മാൻ ഉണ്ടോ എന്നറിയില്ല. വികസിത രാജ്യങ്ങളിലെല്ലാമുണ്ട്.
കുട്ടികൾക്ക് വേണ്ടി സ്റ്റേറ്റ് ഇടപെടേണ്ടിവരും ഇത്തരം സംഭവങ്ങളിൽ
നിര്‍ഭാഗ്യവശാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഈ നിര്‍ബന്ധിതവാക്സിനുകളുടെ പ്രവര്‍ത്തനത്തിനു പരിമിതികളുണ്ട്..എന്ത് ചെയ്യാനാകും??എന്റെ അഭിപ്രായത്തില്‍ സ്വന്തം കുഞ്ഞിനെ പത്തു അസുഖങ്ങള്‍ക്ക് മുന്നിലേക്ക് തുറന്നിട്ട് കൊടുക്കുക എന്ന ക്രിമിനല്‍ കുറ്റമാണ് അയാള്‍ ചെയ്യുന്നത്..
DeleteKeep writing. ......
ReplyDeleteTruly stunning
നല്ല ലേഖനം ... കേരളത്തിലെ ആരോഗ്യ നിലവാരവും ചികിത്സസൌകര്യങ്ങളും ഞാൻ ഒരു അഹങ്കാരമായി തന്നെ കൊണ്ട് നടക്കാറുണ്ട്... ഇതോടൊപ്പം 30 സെക്കന്റ് മാത്രം ഒരു രോഗിക്ക് നീക്കി വെക്കുന്ന ചെറ്റ മലയാളി ഡോക്ടർ മാരുടെ നെഞ്ചത്ത് ഒരു ചവിട്ടു കൊടുക്കണം എന്ന ഒരു ആഗ്രഹം കൂടെ ഞാൻ കൊണ്ട് നടക്കുന്നുണ്ട്.
ReplyDeleteവളരെ ഉപകാരപ്രദമായ പോസ്റ്റ്.. ഞാനു. ഇത്തരം വാർത്തകളിൽ തെറ്റിദ്ധരിക്കപ്പെട്ട് എന്റെ കുട്ടിക്ക് ഇന്ന് വരെയായി പോളിയോ മറ്റ് കുത്തിവെപ്പുകളോ കൊടുത്തിട്ടില്ല .. ഈ ലേഖനത്തിൽ എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന യുക്തിപരമായ വസ്തുതകൾ ഉണ്ടെന്ന് തന്നെയാണ് എന്റെ പക്ഷം..
ReplyDeleteഎന്നാലും സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് ഫൈസ് ബുകിലൊക്കെ കാണുന്ന സ്കാനിഗ് മിഷ്യനുകളെ കുറിച്ചൊക്കെയുള്ള താഴെ ലിങ്കിൽ കാണുന്ന തരത്തിലുള്ള ക്ലിപുകൾ എന്നെ പോലുള്ള സാധാരണക്കാരെ കൂടുതൽ കൺഫ്യൂഷനിലാകുകയാണ് ചെയ്യുന്നത്..
അത്കൊണ്ട് ഇതിന്റെ കൂടി സത്യാവസ്ത വ്യക്തമാക്കാമോ..?
സോഷ്യൽ മീഡിയകളിൽ പരക്കുന്ന മറ്റൊരു മെസ്സേജ്.. താഴെ..����������
സ്കാനിംഗ് മെഷിനുകളുടെ തട്ടിപ്പ്! ഞെട്ടിപ്പിക്കുന്ന വെളിപെടുത്തല്‍ !
Deleteതീര്ച്ചയായും മുഴുവൻ കാണുക എന്തായാലും ഷെയർ ചെയ്യുക ഇത് സാധാര ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വാർത്തയാണ് MUST SHARE <3
അലോപതിയില്‍ രോഗത്തിന് ചികിത്സ തേടി പോകുന്നവര്‍ മണ്ടന്‍ മാരാണ് എന്ന് വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്..
plez subscibe our utube channel n show your support...videos will come soon... :)
login gmail account n click the below link and subscribe
https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg
റിയാസ്...മറുപടി നല്‍കുന്നതില്‍ അല്പം വൈകിപ്പോയി..റിയാസിന്റെ ചോദ്യം വളരെ പ്രസക്തമാണ്..സ്കാനിംഗ് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഒരുപാട് ആശങ്കകള്‍ ഉയര്‍ത്തുന്ന ഒരു സംഗതിയാണ്..ഡോക്ടര്‍ വെറുതെ എഴുതുകയാണോ എന്ന ചോദ്യവും ഒരുപാട് കേള്‍ക്കാറുണ്ട്..ഈ വീഡിയോയില്‍ യാതൊരു സത്യവുമില്ല എന്ന് തല്ക്കാലം പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ..ഏറ്റവും കൂടുതല്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള പിജികളില്‍ ഒന്നാണ് റേഡിയോളജി.കൂടുതല്‍ വ്യക്തമാക്കാന്‍ സമയപരിമിതി ഉണ്ട്..ഡോക്ടര്‍മാര്‍ എഴുതുന്ന പരിശോധനകളെ കുറിച്ച് ഒഴിവു പോലെ ഞാന്‍ ഒരു പോസ്റ്റ് എഴുതാം..കൂടുതല്‍ വ്യക്തമാക്കാം.. :)
DeleteGreat work doc...keep going...
ReplyDelete����
ReplyDelete����
ReplyDeleteഹോ...വാക്സിനുകളെ എതിർക്കാനായി മാത്രം ഒരു ടെലിഗ്രാം ഗ്രൂപ്പുണ്ടായിരുന്നു.വാക്സിനേഷനെ അനുകൂലിച്ച് ഏറ്റവുമധികം ഞാൻ ഏറ്റവുമധികം ചീത്തയും കേട്ടിട്ടുണ്ട്.മുകളിൽ ഒരാൾ പറഞ്ഞതുപോലെ ആ ഗ്രൂപ്പിലും ഒരാൾ ഉണ്ടായിരുന്നു.ഞാനെന്റെ കൊച്ചിനൊരു വാക്സിനും കൊടുത്തിട്ടില്ലെന്ന് വീരവാദം മുഴക്കിയിരുന്ന അയാളോട് പറഞ്ഞിട്ടൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.

ReplyDelete🌹
ReplyDelete