ചുമ്മാ ഇരുന്നു ബ്ലോഗി കളിക്കാം എന്ന് കരുതി ഇരുന്നപ്പോഴാണ് അടുക്കളയിൽ നിന്ന് ഒരു നിലവിളി ശബ്ദം..ഉമ്മചിയുടെ ശബ്ദം ആണ് ഉച്ചസ്ഥായിൽ പുറപ്പെടുന്നത്. സംഗതി ഒന്നുമില്ല, ഒരു മൂന്നു ഇഞ്ച് വലുപ്പമുള്ള പഴുതാര അടുക്കളയിലൂടെ വാലിനു തീ പിടിച്ച പോലെ ഓടുന്നു, അത് ഓടുന്നതിന്റെ എതിര് ദിശയിൽ അനക്കോണ്ട വിഴുങ്ങാൻ വരുന്ന മാതിരി നിലവിളിച്ചു കൊണ്ട് ഉമ്മച്ചിയും...പുള്ളിക്കാരി പാമ്പിനെ നോക്കി നില്ക്കും, ആനയെയും തൊട്ടു നോക്കും..പക്ഷെ പഴുതാര, കടുന്നൽ , ഇത് രണ്ടും ഭയങ്കര പേടിയാണ്..
സില്ലി ഗേൾ !! ഏതായാലും എനിക്ക് ചിരിക്കാൻ വകയായി..
എന്റെ അനിയനെ ഒഴിച്ചാൽ എന്നെ ഇന്ന് വരെ ഉപദ്രവിച്ചിട്ടുള്ള ഏക ക്ഷുദ്രജീവി ഒരു തേനീച്ചയാണ്. അവൾ അതോടെ മയ്യത്താകുകയും ചെയ്തു. അന്ന് മഞ്ഞളോ മറ്റോ ഉരച്ചു അതിന്റെ കൊമ്പ് മാന്തിപ്പറിച്ചു കളഞ്ഞു മാതാശ്രീ..പിന്നെ ഇന്ന് വരെ എന്നെ നോവിക്കാൻ ശ്രമിച്ച ഉറുമ്പുകൾ, കൊതുക്, ഇരട്ടവാലൻ കൊമ്പൻചെല്ലി തുടങ്ങി എല്ലാം ചത്തു അല്ലെങ്കിൽ കൊന്നു..
ബാലരമയിലെ 'മൃഗാധിപത്യം വന്നാൽ' ഒക്കെ ശരിക്കും ഉണ്ടായാൽ ഇവരൊക്കെ ജാഥയായി വന്നു എന്നെ കുത്തികൊല്ലുന്ന അവസ്ഥ...ഹമ്മേ.... :-O
എന്നും സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ഒരു 10-15 പേർ-കടന്നൽ, തേനീച്ച , വണ്ട്, പാമ്പ് പിന്നെ ലോകസഞ്ചാരികളായ ശ്വാനപ്രമുഖർ എന്നിവരാൽ അനുഗ്രഹിക്കപ്പെട്ട വരും. ഇതിൽ പാമ്പിനെ ഇനം തിരിച്ചറിയാൻ പിടിച്ചു ചാക്കിൽ ഇട്ടൊക്കെ കൊണ്ട് വരും എന്ന് കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല. സുഹൃത്തിനു കാഷ്വാലിറ്റി ഡ്യൂട്ടി ഉള്ളപ്പോൾ അവിടെ പോയി കേസ് കാണാറുണ്ട് എന്ന് മുൻപൊരിക്കൽ പറഞ്ഞില്ലേ..അപ്പോഴാണ് ഈ ജാതി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുക.
കടന്നൽ കണ്ണിനു കുത്തിയ ഒരു സ്ത്രീയോട് ഡോക്ടർ, ഉമ്മ കടന്നലിനെ കൊണ്ട് വന്നിടുണ്ടോ എന്ന് ചോദിച്ചു..പാവം അത് ഡോക്ടർ പറഞ്ഞത് കാര്യം ആണെന്ന് കരുതി വീട്ടില് ആരോടോ കൂട്ടിൽ ഒരെണ്ണത്തെ തീ കാണിച്ചു പിടിച്ചു കൊണ്ട് വരാൻ വിളിച്ചു പറഞ്ഞു. ഭാഗ്യത്തിന് കാഷ്വാലിറ്റിയിൽ നിന്ന് തന്നെ ആയതു കൊണ്ട് അടുത്ത കേസ് വണ്ടി പിടിച്ചു ഇങ്ങു എത്തിയില്ല..ചിരിച്ചു കൊണ്ട് ഡോക്ടർ കളിയാക്കിയപ്പോൾ പാമ്പിനെ പോലെ ഓരോ കടന്നലിനും ഓരോ മരുന്നാണ് എന്ന് കരുതി എന്ന് നിഷ്കളങ്കമായ മറുപടി..നാട്ടിന്പുറത്തിന്റെ നിഷ്കളങ്കത...
പട്ടി കടിച്ച കേസ് ഒന്നേ ഞാൻ ഇത് വരെ കണ്ടിട്ടുള്ളു..അത് പക്ഷെ അത്ര ഭീകരം ഒന്നുമായിരുന്നില്ല.. ആ ജീവിയുടെ കോമ്പല്ലിന്റെ അടയാളം, കുറച്ചു രക്തവും..ദുബൈയിൽ വെച്ച് അപകടം പറ്റിയ ഭാവത്തിൽ നില്ക്കുന്ന ഒരു പാവം ബംഗാളി പയ്യന്...
എട്ടുകാലി കടിച്ച കേസ് ഈ ആശുപത്രിയിൽ വെച്ചല്ലാതെ കണ്ടിട്ടുണ്ട്. ഉപ്പയുടെ ഒരു സുഹൃത്തിനു ഉണ്ടായ അനുഭവം. പുള്ളി സ്പൈഡർമാൻ ആയില്ലെന്ന് മാത്രമല്ല രണ്ടു ദിവസം കടുത്ത ചർദിയുമായി അഡ്മിറ്റ് ആകേണ്ടി വന്നു..വല്ലാത്ത വേദനയും..അതിനു ശേഷം അങ്ങേർ എന്റെ നിരീക്ഷണത്തിലാണ്..ഇനി വല്ല സിദ്ധിയും കൈ വന്നിട്ടുണ്ടെങ്കിലോ...
insect bite എന്ന് റെക്കോർഡ് ചെയ്യപെടുന്ന ഈ സംഗതികൾ(പട്ടികടി ഒഴികെ) വലിയ ചടങ്ങാണ്..ഇത് ബാധിക്കുന്നതു രക്തത്തെ ആണോ, നാഡികളെ ആണോ ഇനി പേശികളെ ആണോ എന്നോക്കെ നോക്കാൻ ഓരോ രണ്ടു മണിക്കൂറിലും രക്തം പരിശോധിച്ച്, ഫലങ്ങൾ താരതമ്യം ചെയ്തു, മരുന്ന് കുത്തി വെച്ച്, കഴിച്ചു..കാണാൻ വരുന്നവരുടെ നാടൊട്ടുക്കും ഉള്ള വിഷഹാരികളുടെ വലിയ വിജയഗാഥകൾ കേട്ട് ( ഇനിയിപ്പോ അങ്ങോട്ട് പോകാതെ ഇങ്ങോട്ട് വന്നത് കൊണ്ട് വടിയാകുമോ എന്നൊക്കെ തോന്നും ഇത് കേട്ടാൽ )...എന്തിനു പറയുന്നു അത്താഴവും ഉറക്കവും മുടക്കാൻ ഒരു നീര്ക്കൊലി പോലും വേണ്ട, ഒരു സ്ളിം ബ്യുട്ടി തേളോ കുഞ്ഞികടന്നലോ മതി എന്ന അവസ്ഥ..കഷ്ടം തോന്നും..പോകട്ടെ ഡോക്ടറെ എന്ന് നിഴൽ കണ്ടാൽ പോലും ചോദിക്കും...അങ്ങനെ അങ്ങ് പറഞ്ഞു വിടാനും പറ്റില്ല..രക്തം കട്ട പിടിക്കുന്ന സമയം കൂടുന്നതൊക്കെ അത്യധികം അപകടകരമാണ്.
അപ്പൊ പറഞ്ഞു വന്നത്..അവിടേം ഇവിടേം ഒക്കെ കറങ്ങി നടക്കുന്നതൊക്കെ കൊള്ളാം...വെറുതെ കുത്തും കൊത്തും കടിയും മേടിക്കണ്ട..പിന്നെ ബാക്കി പണി ഡോക്ടർ ചെയ്തോളും..വെറുതെ എന്തിനാ..വീട്ടില് പോയി കഞ്ഞിയും കുടിച്ചു ഉറങ്ങാല്ലോ......

എന്റെ അനിയനെ ഒഴിച്ചാൽ എന്നെ ഇന്ന് വരെ ഉപദ്രവിച്ചിട്ടുള്ള ഏക ക്ഷുദ്രജീവി ഒരു തേനീച്ചയാണ്.
ReplyDeleteപ്രയോഗം ഇഷ്ട്ടമായി
word verification ചോദിക്കുന്നത് ഒഴിവാക്കികൂടെ?
ReplyDeleteഅറിയാഞ്ഞിട്ടാണേല് ഇവിടെ ക്ലിക്ക് ചെയ്തു വായിച്ചു മനസ്സിലാക്കൂ..
നന്ദി ഷാഹിദ് .കമന്റ് ചെയ്യാൻ ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് അറിയില്ല്ലയിരുന്നു...ബ്ലോഗിങ്ങ് തുടങ്ങിയിട്ട് അധികമായില്ല ..ലിങ്ക് തന്നതിന് നന്ദി. വേർഡ് വെരിഫികേഷൻ ഒഴിവാക്കീട്ടുണ്ട് :)
Deleteബ്ലോഗ് കൂടുതല്‍ പേരിലേക്ക് എത്തിക്കൂ..
ReplyDeleteഅതിനു മറ്റുള്ളവരുടെ ബ്ലോഗില്‍ പോയി പോസ്റ്റുകള്‍ വായിച്ചു കമന്റ് ഇടണം.
അല്ലാതെ രോഗികളെപ്പോലെ വായനക്കാര്‍ വരില്ല.
എങ്കി പണി തുടങ്ങിക്കോളൂ ശകുന്തളേ..
'കല്ലിവല്ലി'യില്‍ പോയി പോസ്റ്റുകള്‍ വായിച്ചേച്ചു വാ..
കമന്റാശംസകള്‍ !
ബാക്കിയുള്ളവരുടെ ബ്ലോഗ് വായിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട്..പക്ഷെ അപോ ഡോക്ർ അകത്താകാൻ 2 കൊല്ലം ഉള്ളത് ചുരുങ്ങിയത് ഒരു 5-6 കൊല്ലമെങ്കിലുമായി നീളും..അതാണ് adverstisement മേഖലയിലെ എന്റെ പരാജയകാരണം....പരസ്യം യഥേഷ്ടം കൊടുത്തോളു...കമ്മീഷൻ ഒന്നും തരില്ല..പകരം,ചികിത്സിച്ചു ഞാൻ ഒരു പരുവമാക്കി തരാം.. :P
Delete