Monday, November 18, 2013

ചങ്ങാതികൂട്ടം

ഓരോ മെഡിക്കൽ വിദ്യാർത്ഥിയും entrance coaching, counselling  അങ്ങനെ കുറെ ഏറെ കടമ്പകൾ കടന്നു വരുന്നവരാണ്. സ്വകാര്യ മെഡിക്കൽ കോളേജ്  സീറ്റ്‌ കിട്ടാൻ വേണ്ടിയുള്ള കയ്യാങ്കളികൾ വേറെയും. ഏതൊക്കെ ആയാലും 'survival of the fittest'ആണ്   നടക്കുന്നത്.  എനിക്ക് ഇതിനുള്ള കഴിവുണ്ട് എന്ന ചിന്ത ആർക്കായാലും  വന്നു പോകും. സ്വാഭാവികം.

അകത്തു കേറി കഴിഞ്ഞാലോ..multiple choice questions, കാണാപാഠം എല്ലാം തീര്ന്നു !! പിന്നെ കഷ്ടപാടും ബഹളവുമാണ്. ദൈവാനുഗ്രഹം, common sense, planning, ഭാഗ്യം, കുറച്ചു above average  ബുദ്ധി..ഇതിന്റെ ആകെ തുകയാണ് MBBS. അപാരമായ മനക്കട്ടിയും; അതില്ലാത്തവർ ആണ് മെഡിസിനു ചേർന്ന് മയക്കുമരുന്ന് ഉപയോഗിച്ച് മൂലക്കായി എന്ന ലൈനിൽ  പോകുന്നത്.
'Ragging' പൊതുവെ കാമ്പസിൽ ഇല്ല എന്ന് തന്നെ പറയാം.പക്ഷെ തമാശകൾ ഏറെ ഉണ്ട്. വിരട്ടൽ, പാട്ട് പാടിക്കൽ , ഇമ്പോസിഷൻ ..അങ്ങനെ കുറെ..ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നിട്ടുണ്ട് ആ കാലത്ത്. 'Anatomical snuffbox' ഒക്കെ വാങ്ങി കൊണ്ട് വരാൻ പറയും..(ചിത്രം ശ്രദ്ധിക്കുക).പഠിക്കാൻ ഉള്ള എന്തോ സാധനമാണ് എന്ന് കരുതി ശരി എന്ന് പറയും. :) പിന്നെ
ഓർത്തു  ചിരിക്കാൻ വകയാണ്. പക്ഷെ 'fresher's day' കഴിയുന്നതോടെ  എല്ലാം തീര്ന്നു. പുസ്തകം കടം വാങ്ങലും കറക്കവും എന്ന് വേണ്ട, എല്ലാം ഒന്നിച്ചു എന്ന് തന്നെ പറയാം. Attitude ഉള്ളവർ  അപ്പോഴും ഉണ്ടാകും. പക്ഷെ, സ്വാർത്ഥത  തൊട്ടു തീണ്ടാത്ത സൗഹൃദങ്ങൾ  ഒരു ഡോക്ടറെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു എന്നതില തര്ക്കമില്ല. MBBS course എല്ലാ പുസ്തകവും എല്ലാ പേജ്   വായിച്ചു ഒരാളും ഡോക്ടർ  ആകില്ല.  Repeated questions, previous year question papers  എന്ന് തുടങ്ങി Clinical postings സമയത്ത് ഡോക്ടര്മാരെ കയ്യിൽ  എടുക്കാൻ ഉള്ള ടിപ്സ്  വരെ സീനിയെർസ്  ആണ് പറഞ്ഞു തരിക.

ഏറ്റവും വലിയ തമാശ MBBS  സമയത്ത് പഠിക്കുന്ന theory ,എത്തിക്സ് പിന്നെ കഴുത്തിൽ തൂക്കി ഇട്ട സ്തെത്ത്  എല്ലാം ഒരു സമയത്തിന് ശേഷം വെറും അലങ്കാരം മാത്രമാണ്. പഠിച്ചത് 20% എങ്കിലും PG  കഴിയുമ്പോൾ ആവശ്യം വന്നാൽ ഭാഗ്യം ! 5.5 വര്ഷം തല കുത്തി മറിഞ്ഞു പഠിക്കുന്നത് എന്തിനു എന്ന് നിരാശ തോന്നുന്ന സമയത്ത് ഒക്കെ ആലോചികാറുണ്ട് (പരീക്ഷ അടുക്കുമ്പോൾ മാത്രം കാണുന്ന ഒരു അസുഖം ആണത്. മരുന്ന് കണ്ടു പിടിചിടില്ല :) ) പക്ഷെ, ദൈവം തൊട്ട  കൈകളാണ് ഭാഗ്യം ചെയ്തവരാണ് ഡോക്ടർമാർ . ആ പുണ്യമാകാം  മടുപ്പില്ലാതെ ഞങ്ങളെ ഇതിൽ പിടിച്ചു നിർത്തുന്നതും ...

5 comments:

  1. Good. Keep going..
    Indian rupee yil prithvi thilakan chettanofu chdicha pole.. "Ithrem kaalam evide aayirunnu" :) English thirukki kettam kurachu kurakkam since u r writing in malayalam ;)

    ReplyDelete
  2. @Nafsal നന്ദി നഫ്സൽ..ഇപ്പോഴാണ്‌ എഴുതാൻ തോന്നിയത്..പിന്നെ, ഇംഗ്ലീഷ്...വല്ലാതെ സാങ്കേതിക മലയാളം ഉപയോഗിക്കണ്ട എന്ന് വെച്ച് തന്നെയാണ്. വായിക്കുമ്പോൾ മുഷിപ്പ് തോന്നിക്കരുത് എന്ന് കരുതി ചെയ്യുന്നതാണ്‌. സംസാരിക്കുന്നതു പോലെ എഴുതുന്നു. അഭിപ്രായം ഏതായാലും വരവ് വെച്ചിരിക്കുന്നു.. :)

    ReplyDelete
  3. Iyaale thakarkuvanallo... Keep writing..............

    ReplyDelete