സ്തെത്ത്, നീ ഹാമ്മർ, BP അപ്പാരറ്റസ് തുടങ്ങിയ ആയുധങ്ങൾ എല്ലാവരും കണ്ടിടുണ്ടല്ലോ, അല്ലെ? അതെല്ലാം ആദ്യമായി ഉപയോഗിക്കാൻ പഠിപ്പിക്കുന്നത് ഫിസിയോളജി ലാബിൽ വെച്ചാണ്. ഞങ്ങള്ക്ക് ഈ പറഞ്ഞ സംഗതി പഠിപ്പിച്ചത് ഒരു നോർത്ത് ഇന്ത്യൻ സർ ആണ്.പുള്ളി ഇംഗ്ലീഷ് പറയുന്നത് ഹിന്ദിയിലാണ്. ചെവിക്കു കേൾക്കാവുന്നതിന്റെ ഏറ്റവും ചെറിയ പരിധിക്കുള്ളിൽ ഉള്ള ശബ്ദവും. ചുരുക്കി പറഞ്ഞാൽ ഒന്നും അങ്ങേരു പറഞ്ഞത് ഞങ്ങള്ക്ക് മനസ്സിലയിടില്ല. HOD വന്നു CVS examination പഠിച്ചില്ലേ എന്ന് ചോദിച്ചാൽ 'yes sir' പറയുന്നത് കേട്ടാൽ മേജർ രവി തോറ്റു പോകും.
അടുത്ത രംഗം അരങ്ങേറുന്നത് ഫിസിയോളജി മോഡൽ പരീക്ഷക്കാണ് . അവിടെ എങ്ങാണ്ട് തൊടിയിൽ കിളച്ചു നിന്ന കുടിയേറ്റ കർഷകൻ ചേട്ടനെ ആണ് ഞങ്ങള്ക്ക് പരിശോധിക്കാൻ കൊണ്ട് വന്നിടുള്ളത്. ആദ്യ വര്ഷം നോർമൽ ആയ കേസ് മാത്രമേ വെക്കാവു എന്നുണ്ട്. ചേട്ടൻ ഞങ്ങളുടെ സ്തെത് ഒക്കെ കണ്ടു ദൂരെ നിന്നേ എന്നോ പ്രഷർ കുറഞ്ഞു വീണതും ഹൃദയത്തിനു ദ്വാരമുള്ള മകന്റെ കഥയും ഒക്കെ വെച്ചടിക്കുന്നുണ്ട്. ഇപ്പൊ ഫ്രീ ആയി മരുന്ന് കിട്ടും എന്ന് കരുതി കാണും.
ചേട്ടനെ വിഷ് ചെയ്യുനതിനു ഒരു മാർക്ക് . ഇന്നാ പിടിച്ചോ വിഷ് ..
"ചേട്ടാ, ചായ ഒക്കെ കുടിച്ചോ"? മുഖത്ത് തേനൂറുന്ന മന്ദഹാസം..
"ഓ..എന്നാ പറയാനാ മോളെ...ഇപ്പൊ ചായയൊന്നും വേണ്ടെന്നേ..."ചേട്ടൻ കഞ്ഞി ആകും പതിവ്..ആ വഴിക്ക് ഒന്ന് പയറ്റാം..
"ശരിയാ ചേട്ടാ..പണി എടുക്കുമ്പോ കഞ്ഞിയാ നല്ലത്. ക്ഷീണം ഉണ്ടാകില്ല." ചേട്ടൻ ഉടനെ ക്ഷീണത്തിന്റെ കഥ തുടങ്ങി..
ഒന്നും മനസ്സിലാകാത്ത ഹിന്ദി മനുഷ്യൻ.."Do CVS auscultation"..(സ്തെത് വെച്ച് ഹൃദയം പരിശോധിക്കാൻ ഉള്ള കല്പന)
"ഇങ്ങേര്ക് ഇപ്പൊ ഈ സൌണ്ട് എവിടുന്നു വന്നു"(ആത്മഗതം)
അനുവാദം വേണം പരിശോധിക്കാൻ. "ചേട്ടാ ഞാൻ ഒന്ന് .നോക്കുന്നുണ്ടേ..."
അപ്പൊ സന്തുഷ്ടനായ ചേട്ടൻ "അതിനെന്താ മോളെ.. നിങ്ങൾ അല്ലെ ഭാവിയിലെ ഡോക്ടർമാർ...നിങ്ങൾ പഠിക്കുന്നത് സമൂഹത്തിനു വേണ്ടിയല്ലേ (ഇടം കണ്ണിടു നോക്കിയപ്പോ ഒരു നോര്ത്ത് ഇന്ത്യൻ തുറിച്ചു നോട്ടം )...എന്റെ പോന്നോ..ചേട്ടൻ എന്നെ അനുഗ്രഹത്താൽ മൂടി..
അങ്ങോട്ട് തിരിച്ചാണോ ഇങ്ങോട്ട് തിരിച്ചാണോ ചെവിയിൽ വെക്കേണ്ടത് എന്ന് ടെൻഷൻ കാരണം മനസ്സിലാകുന്നില്ല !! അതിനു ലാബ് കുലുങ്ങുന്ന സൌണ്ടിൽ സർ ഒച്ചയിട്ടു..എല്ലാം പോയി..ഇപ്പൊ ചെവിയില വെച്ച സാധനതിലൂടെ ഒന്നും കേൾക്കുന്നില്ല ..പേരിനു ഒരു മൂളക്കം പോലും നഹി..ആ...diaphragm (സ്തെതിന്റെ പരന്ന ഭാഗം ) വെക്കാതെ bell വെച്ചാൽ ഇങ്ങനെ ഇരിക്കും !! അങ്ങനെ അത് തിരിച്ചു. നെഞ്ചത്ത് വെച്ച്.. ചേട്ടന്റെ മുഖത്ത് നിർവൃതി ..ഹാർട്ട് ഒക്കെ കൊള്ളാം. സർ ഏതാണ്ടൊക്കെയോ ചോദിച്ചു. ഏതാണ്ടൊക്കെയോ പറഞ്ഞു..
അബദ്ധത്തിൽ, diaphragm വെച്ചാണ് ഹാർട്ട് സൌണ്ട് നോക്കേണ്ടത് എന്ന് പറഞ്ഞു.. കുടുങ്ങി.. bell എന്തിനാണെന്ന് ചോദ്യം. Abnormal breathing sound നോക്കാൻ എന്ന് പറഞ്ഞു. എന്നാൽ നോക്കിക്കോ എന്ന് സർ. ഞാൻ അത് വായിചിടില്ല. അറിയില്ല.എന്നാലും വെച്ചു സ്തെത്ത് ....കഴുത്തിൽ.
അബദ്ധത്തിൽ, diaphragm വെച്ചാണ് ഹാർട്ട് സൌണ്ട് നോക്കേണ്ടത് എന്ന് പറഞ്ഞു.. കുടുങ്ങി.. bell എന്തിനാണെന്ന് ചോദ്യം. Abnormal breathing sound നോക്കാൻ എന്ന് പറഞ്ഞു. എന്നാൽ നോക്കിക്കോ എന്ന് സർ. ഞാൻ അത് വായിചിടില്ല. അറിയില്ല.എന്നാലും വെച്ചു സ്തെത്ത് ....കഴുത്തിൽ.
"ചേട്ടാ..ശ്വാസം നീട്ടി വിട്ടേ.." ചേട്ടൻ വലിച്ചിട്ടു ഒരു ഗും ഇല്ല..ഞാൻ demonstrate ചെയ്തു. ആസ്ത്മ വലിവ് മാതിരി വലിച്ചു കാണിച്ചു..അപ്പുറത്ത് പരീക്ഷ കഴിഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു...ചിരിക്കാല്ലോ...ഞാൻ ആണല്ലോ ശശി...ചേട്ടൻ വലിച്ചു.. പിന്നെ അതിനെ കുറിച്ച് പത്തു ചോദ്യം..എന്തൊക്കെയോ പറഞ്ഞു..
ഇതിനിടെ ഒരു കൂട്ടുകാരിക്ക് ഉത്തരം പറഞ്ഞു കൊടുക്കുനതും അങ്ങേരു കണ്ടിരുന്നു.. കുറെ എന്തൊക്കെയോ ചീത്ത പറഞ്ഞു..ഹിന്ദിയിൽ ഇംഗ്ലീഷ് പറഞ്ഞാൽ എനിക്ക് മനസ്സിലായാൽ അല്ലെ..അല്ല പിന്നെ ...
ഇതിനിടെ ഒരു കൂട്ടുകാരിക്ക് ഉത്തരം പറഞ്ഞു കൊടുക്കുനതും അങ്ങേരു കണ്ടിരുന്നു.. കുറെ എന്തൊക്കെയോ ചീത്ത പറഞ്ഞു..ഹിന്ദിയിൽ ഇംഗ്ലീഷ് പറഞ്ഞാൽ എനിക്ക് മനസ്സിലായാൽ അല്ലെ..അല്ല പിന്നെ ...
അവസാനത്തെ ഒരു മാർക്ക് ചേട്ടന് നന്ദി പ്രകാശിപിച്ചാൽ കിട്ടും.
"ചേട്ടനെ ഞാൻ കുറെ കഷ്ടപെടുത്തി അല്ലെ"(വിത്ത് പുഞ്ചിരി വീണ്ടും)..
"ഓ എന്നാ കഷ്ടപാട് മോളെ..നിങ്ങളൊക്കെ നന്നാകുന്നതല്ലേ നമ്മുടെ ഒരു സന്തോഷം"...കുടിയേറ്റ-കർഷകർ സിന്ദാബാദ് എന്നും മനസ്സില് പറഞ്ഞു ലാബിൽ നിന്ന് പെന്നും കൊണ്ട് ഇറങ്ങുമ്പോൾ അടുത്ത ആള്ക്കുള്ള പണി അവിടെ റെഡി..
"ചേട്ടാ..ഞാൻ കണ്ണ് ഒന്ന് നോക്കട്ടെ..വലത്തേ കണ്ണ് അടച്ചേ.." ചേട്ടൻ കൃത്യമായി ഇടതു കണ്ണ് അടച്ചു..സർ വീണ്ടും കാള മുക്ര ഇടുന്ന പോലെ ഏതാണ്ട് പറഞ്ഞു..ഞാൻ ചിരിച്ചു കൊണ്ട് ലാബിൽ നിന്ന് ഇറങ്ങി നടന്നു..
No comments:
Post a Comment