Friday, November 29, 2013

പരീക്ഷണപാതകൾ

നിങ്ങളെ എപ്പോഴെങ്കിലും ഡോക്ടർമാർ ഓടിച്ചിട്ട്‌ പിടിച്ചു ചികില്സിച്ചിട്ടുണ്ടോ? ഒന്നും വിചാരിക്കണ്ട..ഞങ്ങളുടെ പരീക്ഷകൾക്ക് മുൻപ് കോളേജിൽ സ്ഥിരമായി നടക്കുന്ന ഒരു രംഗമാണിത്.

ഇന്ന് ent end posting examination ആയിരുന്നു. എന്ന് വെച്ചാൽ ഒരു മാസം ent ഓപിയിൽ ഇരുന്നു പഠിച്ച സംഗതികൾ പരീക്ഷിക്കുന്ന ദിവസം. സംഭവം പറഞ്ഞു കേൾക്കുമ്പോൾ വളരെ ലളിതമാണ്. ഒരു രോഗിയെ തരും. അവരെ പരിശോധിച്ച്  രോഗം കണ്ടെത്തി അത് എങ്ങനെ കണ്ടെത്തി എന്നത് ഒരു കഥ പോലെ (history) ആക്കി പരിശോധനാഫലങ്ങൾ അടക്കം  കേസ് എഴുതി ഡോക്ടറെ ഏല്പിക്കുക. അവർ കൂടുതൽ ചോദ്യങ്ങൾ ചോദിക്കും, നമ്മുടെ അറിവിന്‌ അനുസരിച്ച് മാർക്ക്‌ ഇടും..സിമ്പിൾ !!

രോഗികള് ഒപിയിൽ കേറും മുന്നേ ഞങ്ങൾ  വളയും.എന്നാൽ അല്ലെ വരുന്ന കേസ് എന്താണെന്നു അറിഞ്ഞു ഒന്ന് കൂടി വായിച്ചു തയ്യാറാകാൻ പറ്റു. അല്ലെങ്കിൽ ചെവി വേദന നേരെ ചൊവ്വേ പഠിച്ചു വന്ന എനിക്ക് tonsillitis കിട്ടിയാൽ ഉള്ള കഷ്ടപാട് അറിയാല്ലോ..
 ഇന്ന് ഞാൻ ഉൾപെടെ 5 പേർക്കായിരുന്നു പരീക്ഷ. അത് കൊണ്ട് ent പോസ്റ്റിങ്ങ്‌ ഉള്ള ബാക്കിയുള്ളവർ ആയിരുന്നു രോഗികളെ ഇന്റർവ്യൂ ചെയ്തത്. ഡിപാർട്ട്മെന്റിന്റെ അങ്ങോട്ട്‌ തിരിയുന്ന സ്ഥലത്ത് ആരുടെയെങ്കിലും തലവെട്ടം കണ്ടാൽ ഓടി ചെന്ന് രഹസ്യമായി ചോദിക്കും, അസുഖം എന്താണ്, എപ്പോ തുടങ്ങി എന്നൊക്കെ..രോഗം മനസ്സിലായാൽ പിന്നെ അതിരുന്നു വായിക്കും. ഇങ്ങനെ മിന്നൽ പോലെ ഒരു കൂട്ടം കോട്ട്ധാരികൾ വരുന്നത് കണ്ടു കുഞ്ഞുങ്ങൾ ഒക്കെ പേടിച്ചു കരയാറുണ്ട് :)

കൂട്ടം കൂടി ഇരുന്നു വായിച്ചു പഠിചെടുക്കുന്നതാണ് പരീക്ഷക്ക് അധികവും അവശ്യം വരിക. ഓർത്തെടുക്കാൻ അത്രയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. പരീക്ഷ കഴിഞ്ഞാൽ പിന്നെ എല്ലാം ഒരു പുകയാണ്..ഇത് കഴിഞ്ഞാൽ ഉടൻ അടുത്ത പോസ്റ്റിങ്ങ്‌ തുടങ്ങുന്നത് കൊണ്ട് തീര്ത്തും വ്യത്യസ്തമായ കാര്യങ്ങൾ ആകും ഇനി പഠിക്കാൻ ഉണ്ടാകുക. ഞങ്ങൾ ഇനി obstetrics and gynecology വിഭാഗത്തിലെക്കാണ് . ഒരു മാസം പ്രസവം കണ്ടു നടക്കുമ്പോൾ എന്ത് ചെവി ഏതു മൂക്ക്..
ഇതിനെല്ലാം ഇടയ്ക്കു ഓണത്തിന് ഇടയ്ക്കു പുട്ടുകച്ചവടം എന്ന് പറഞ്ഞ കണക്കിന് തിയറി ക്ലാസ്സ്‌ വേറെ, അതിന്റെ പരീക്ഷ, റെക്കോർഡ്‌ എഴുത്ത്, ചിത്രം വര, കളർ  കൊടുക്കൽ തുടങ്ങി പ്ലസ്‌ ടു ക്ലാസ്സിനെ വെല്ലുന്ന ഐറ്റംസ്..

ഇങ്ങനെ കുറെയേറെ പരീക്ഷണങ്ങളിൽ പ്രഷർ കുക്കറിൽ ഇട്ട പോലെ വെന്തു വരുന്നതാണ് ഞങ്ങൾ ഓരോരുത്തരും. തിരക്കുകളും ജീവിതത്തിൽ വന്നു ചേരേണ്ട അച്ചടക്കവും പ്രോഫെഷനലിസവും പഠിപ്പിക്കാൻ കോളേജിൽ നിന്നെ തുടങ്ങുന്ന അങ്കം...തിരക്കുകളിൽ മുങ്ങി തന്റെ കർമത്തെയും ധർമത്തെയും ഓർക്കാനും നടപ്പിൽ വരുത്താനും ഉള്ള പരിശീലനം..എത്ര മനോഹരമായ ആചാരങ്ങൾ !!

2 comments:

  1. വാര്‍ഡ്‌ പോസ്ട്ടിങ്ങ്സും എക്സാമിനേഷന്‍ ടൈമും ഒക്കെ കൂടി മനോഹരമായി ഇതിന്റെ കൂടെ തന്നെ എഴുതാമായിരുന്നു..

    ReplyDelete
    Replies
    1. നന്ദി ഡോക്ടർ . ഈ പോസ്റ്റിൽ ഇതിലേറെ ഉൾകൊള്ളിക്കണം എന്ന് കരുതിയതാണ്. ഞാൻ സാധാരണക്കാര്ക്ക് മന്സ്സിലകാവുന്ന രീതിയാണ് പിന്തുടരാൻ ശ്രമിക്കുനത്.ബോർ അടിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് ഒരു പാട് വിശദാംശങ്ങൾ ഇവിടെ നല്കാതിരുന്നത്.
      KUHS എക്സാം സിസ്റ്റം തന്നെ ഒരു പോസ്ടിനുള്ളത് ഉണ്ട്. പിന്നീടു ഒരിക്കൽ ആകാം എന്ന് കരുതി. വാർഡ്‌ പോസ്റ്റിങ്ങ്‌ ഇത് വരെ ആയിട്ടില്ല..ഞാൻ വരുന്ന ഏപ്രിൽ മൂന്നാം വര്ഷം ആകുകയെ ഉള്ളു..സമയം ഏറെ ഉണ്ടല്ലോ..അഭിപ്രായങ്ങൾ ഇനിയും അറിയിക്കുമല്ലോ... :)

      Delete