Tuesday, November 26, 2013

വലിയവരുടെ ലോകം

ഇന്ന് ബസിൽ തിരക്കൊഴിഞ്ഞ സന്തോഷത്തിൽ സ്വസ്ഥമായി പാട്ടും കേട്ട് ഇരിക്കുകയായിരുന്നു. ഇടയ്ക്കു മഴ പെയ്യാൻ തുടങ്ങി. മഴ കണ്ടാൽ ഞാൻ മാക്രിയെ പോലെയാണ്. മഴ ഒരു തുള്ളി വിടാതെ നനയാൻ തോന്നും. പക്ഷെ കൂടെയുള്ളവർ അങ്ങനെ അല്ലല്ലോ.. അവര്ക്ക് ഷട്ടർ വലിച്ചു താഴ്ത്തിയാലേ സമാധാനമാകൂ. ഇന്നും ഒരു ചേച്ചി സൈഡ് സീറ്റിൽ ഉള്ള എന്നെ വക വെക്കാതെ ആ ക്രൂരകൃത്യം നിർവഹിച്ചു...അവരുടെ സാരിയിൽ വെള്ളം വീഴാൻ കാരണമായ എന്നെ വല്ലാത്തൊരു നോട്ടവും നോക്കി..ഞാൻ ചിന്തിച്ചത് മറ്റൊന്നാണ്..ഇവര്ക്ക് എന്നോട് മാന്യമായി അതൊന്നു പറഞ്ഞാൽ മതിയായിരുന്നല്ലോ..

എന്തോ...നമ്മൾ ഇപ്പോൾ ജീവിക്കുന്ന ലോകത്ത് എല്ലാവരും വലിയവർ ആണെന്ന് തോന്നുന്നു..അപേക്ഷിക്കൽ ഔട്ട്‌ ഓഫ് ഫാഷൻ ആയി അഹങ്കാരം ഇൻ ആയി...ഞാൻ പ്രധാനപെട്ടത്‌, എന്റെ ആവശ്യങ്ങൾ വലുത്..ഇത്തരം ചിന്തകള് പെരുകുകയാണ്..സാധാരണയിൽ സാധാരണക്കാർ മുതൽ സമൂഹത്തിലെ ഉന്നതർ  വരെ ഈ രീതിയിൽ ആണ് ചിന്തിക്കുനതും പ്രവര്ത്തിക്കുന്നതും.

ഞാൻ എന്നും ഏറ്റവും കൂടുതൽ കാണുന്നത് ഡോക്ടര്മാരെയും ഡോക്ടർ ആകാൻ പൊകുന്നവരെയുമാണ്. അത് കൊണ്ട് തന്നെ അവരെ കുറിച്ച് പറയാം.
ചിലരുടെ ലാളിത്യം കണ്ടാൽ ഞാൻ എന്നോട് തന്നെ "പോയി ചത്തൂടെ?" എന്ന് ചോദിച്ച അവസരങ്ങൾ ഉണ്ട്..ഒരു സൂപ്പർസ്പെഷലിസ്റ്റ് ഉണ്ട്. വകുപ്പും വലുപ്പവും ഒന്നും പറയുന്നില്ല..കുറെ രോഗികളെ ഉണ്ടാക്കി കൊടുത്തു ഉള്ള പരിചയം ഉണ്ട് പുള്ളിയോട്..അദ്ദേഹം ഒരിക്കൽ എന്റെ ഒരു സുഹൃത്തിനോട്‌ പറഞ്ഞത് "ഞങ്ങൾ ഡോക്ടർമാർ ചില കാര്യങ്ങളിൽ ഇങ്ങനെ ആണ് തീരുമാനിക്കുക" എന്നാണു..എന്നെ ഒരു ഡോക്ടർ ആയി ആ വലിയ മനുഷ്യൻ കണക്കു കൂട്ടിയതാണ് ആദ്യത്തെ അത്ഭുദം..മെഡിസിൻ മാത്രം 17 വർഷത്തിലേറെ  പഠിച്ച ആൾ രണ്ടാം വർഷകാരിയെ കൂടെ ചേർത്ത് സംസാരിക്കുന്നു..എനിക്കൊക്കെ ഒരു PG കിട്ടിയാൽ ഞാൻ രാജാവാണ്..അപൂർവം ചിലര് ഇങ്ങനെ ഒക്കെയാണ്..

രണ്ടാം വര്ഷം തുടങ്ങി ആദ്യമായി ക്ലിനിക്കൽ പൊസ്റ്റിങ്ങിനു പോയ ദിവസം. കലുങ്കിന്റെ ഒക്കെ മുകളിൾ പണിയില്ലാത്ത പയ്യന്മാർ സൊറ പറഞ്ഞു  ഇരിക്കാറില്ലേ..ആ ഇരിപ്പാണ് ഞങ്ങളും പോസ്ടിങ്ങിന്റെ ക്ലാസ്സ്‌ തുടങ്ങും മുൻപ് ഇരിക്കുക. എന്താ ചെയ്യേണ്ടത് എങ്ങോട്ട് പോകണം എന്നൊന്നും അറിഞ്ഞൂടാ..ജെനറൽ സർജറി ആണ് പോസ്റ്റിങ്ങ്‌. എന്റെ അടുത്ത് ഇരിക്കുന്ന ആളുടെ അടുത്ത് വന്നു ഒരു സാരിയുടുത്ത സ്ത്രീ ഏതാണ്ടൊക്കെ ചോദിക്കുന്നുണ്ട്.ഞാൻ എന്റെ ഫോണിൽ ഗെയിം കളിക്കുകയാണ്.ബ്രെയിൻ ചാലന്ജ് എടുത്തു ഡിസ്പ്ളേയിൽ ഉള്ള തീപെട്ടികമ്പ് വലത്തോട്ട് തിരിച്ചാൽ ആണോ ഇടത്തോട്ട് തിരിച്ചാൽ ആണോ ചതുരം മുഴുവൻ ആകുക എന്ന് കുലംകഷമായി ചിന്തിക്കുമ്പോൾ ആണ് ഇടതു ഭാഗത്തുള്ള എന്റെ സുഹൃത്ത്‌ നിർത്താതെ തോണ്ടുന്നത്.എനിക്ക് ദേഷ്യം വന്നു.ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഈ സ്ത്രീ ഇവളെ നിർത്താതെ  വഴക്ക് പറയുകയാണ്.  കണ്ടാൽ എണീച്ചൂടെ, വിഷ് ചെയ്തൂടെ എന്നൊക്കെ ചോദിക്കുന്നു..ഞങ്ങൾ അവിടുന്ന് എസ്കേപ്  ആയി..എന്നിട്ടും ഇവർ  പിറകെ വന്നു അവിടെ ഇരുന്നവർ ഒക്കെ ഇവിടെ വാ എന്നോകെ പറഞ്ഞു പിറകെ കൂടി..ആശുപത്രിയുടെ ലോബ്ബിയിൽ വെച്ചാണ് ഇതെല്ലാം നടക്കുനതു. സ്ടാഫ്ഫും രോഗികളും എല്ലാം കാണുന്നു. കുറെ ചീത്ത  പറഞ്ഞ ശേഷം "ഞാൻ ആരാണെന്നു മനസ്സിലായോ" എന്ന് ചോദിച്ചു. ഞങ്ങൾ ഇല്ലെന്നു പറഞ്ഞു. അവർ മാന്യമായി ചമ്മി. ഒരു സീനിയർ ഡോക്ടർ  ആണ്. ഏതായാലും അന്ന് 'demanding respect and commanding respect'(ബഹുമാനം ചോദിച്ചു വാങ്ങുന്നതും ബഹുമാനം അർഹിക്കുനതും )  തമ്മിൽ ഉള്ള വ്യത്യാസം വ്യക്തമായി കണ്ടു.

ഈഗോ ഉണ്ടാക്കിയത് തന്നെ ഡോക്ടര്മാര്ക് വേണ്ടിയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. പഠിച്ചു തുടങ്ങുമ്പോൾ മുതൽ ഉണ്ട് ഈ പ്രശ്നം. വ്യത്യസ്തനായ വ്യക്തിയെ കണ്ടാൽ, മാറി ഇരിക്കാൻ ഇഷ്ടമുള്ള ഒരാളെ കണ്ടാൽ അയാളുടെ രീതിയെ മനസ്സിലാകി പെരുമാരുന്നതിനു പകരം അയാളെ കളിയാക്കുക, ഏഷണി, പരദൂഷണം..ഒരു പക്ഷെ സ്വയം വലുതാക്കി കാണിക്കാൻ ശ്രമിക്കുനതിന്റെ ഭാഗമാകാം..

ഇവർ വളര്ന്നു ജോലിയിൽ പ്രവേശിക്കുമ്പോഴും സ്വന്തം കുറ്റവും കുറവും ഉൾകൊള്ളാൻ  പറ്റാത്ത, അറിയാത്തത് മറ്റുള്ളവരോട് ചോദിക്കാൻ മടിക്കുന്നവർ ആയി മാറും. അങ്ങനെ എത്രയോ പേരെ കണ്ടിട്ടുണ്ട്.  രോഗി പറയുന്നത് കേൾക്കാൻ  തയ്യാറലാത്ത, സഹാനുഭൂതി ഇല്ലാത്തവരെ...ജനിച്ചപ്പോൾ മുതൽ വികാരങ്ങളും വിചാരങ്ങളും ഇല്ലാതെ പഠനം, ജയം, സ്വാർത്ഥത, മത്സരബുദ്ധി എന്നിവ മാത്രം പഠിപ്പിക്കുന്ന വിദ്യാഭ്യാസനയവും എന്ട്രൻസ് കോച്ചിംഗ് എന്ന കാപ്സ്യൂലും ചേരുമ്പോൾ ഉണ്ടാകുന്നതു വൈദ്യസമൂഹത്തിന്റെ യാതൊരു ഗുണങ്ങളും ഇല്ലാത്ത യന്ത്രമനുഷ്യർ ആണെന്ന് പറയാതെ വയ്യ...

രോഗിയെ മനുഷ്യൻ ആയി കാണുന്നതിനു പകരം 'കേസ് ' ആയി കാണുന്നതും പലപ്പോഴും എനിക്ക് ഒരു പാട് ദേഷ്യവും വെറുപ്പും തോന്നിയിടുള്ള കാര്യമാണ്. 80 വയസ്സായ അമ്മൂമ്മയോട്  "അമ്മൂമ്മക്ക് മുൻപ് വല്ല സർജറിയും  ചെയ്തിടുണ്ടോ" എന്നൊക്കെ അച്ചടി മലയാളത്തിൽ ചോദിക്കുന്ന വിവരക്കേടോക്കെ  പലപ്പോഴും കണ്ടിട്ടുണ്ട്. അവരുടെ അടുത്ത് പോയി ഒന്ന് തൊട്ടു തലോടി അവരുടെ കഥയൊക്കെ കേട്ട് ചിരിച്ചു ചോദിച്ചാൽ മുഴുവൻ 'ഹിസ്റ്ററി'(രോഗിയുടെ അസുഖവിവരങ്ങൾ) ഒറ്റ ചോദ്യത്തിൽ പോരും. പക്ഷെ, എന്തോ..രോഗിയോട് അടുത്ത് നിന്ന് സംസരിക്കുന്നതിലും സ്നേഹം കാണിക്കുന്നതിലും ഒക്കെ പിശുക്ക് കാണിക്കുന്നു ഞങ്ങൾ... വൈദ്യവൃത്തിയുടെ മാനുഷികവശം എന്ന വിഷയം ഈ 5.5 വർഷത്തിൽ ഒരിടത്തും പഠിക്കാൻ ഇല്ല താനും..4 comments:

 1. കുറച്ചു psychology കൂടി concentrate ചെയ്യ്. ഓരോ വ്യക്തികളെയും കാണുമ്പോൾ മനസിലാകും ഇവർ എന്ത് തരം മനുഷ്യരാണ്. എന്താണ് ഇവർ എങ്ങനെ പെരുമാറുന്നത് എന്നൊക്കെ. അപ്പോൾ നമുക്ക് കുറച്ചു കൂടി വ്യക്തമാകും മനുഷ്യനെ. Its quiet interesting സാദാരണയിൽ നിന്നും ഒരു പടി മുകളിൽ നിന്ന് ചിന്തിക്കാനാകും. ഗുഡ് ലക്ക്. അടുത്ത പൊസ്റ്റിനായി കാത്തിരിക്കുന്നു :)

  ReplyDelete
 2. Ellavarum atharakkaar alla valare viralamayi maari chindikkunnavarum dr samoohathil und...nyc post keep writing. ..

  ReplyDelete
  Replies
  1. thanx for ur comment... നമ്മുടെ വർഗത്തെ അടചാക്ഷേപിചതല്ല..പൊതുവെ നമുക്ക് രോഗികളെ കേൾക്കാനോ മനസ്സിലാക്കാനോ ഉള്ള ക്ഷമ കുറഞ്ഞു വരുന്നു എന്ന സത്യം ഒന്ന് ഓർമിപ്പിച്ചതാണ് ... :)

   Delete