ടൂർണമെന്റിന് നാലുദിവസം മുൻപ് കാലുളുക്കിയ ഫുട്ബോൾ താരത്തിനെ കണ്ടിട്ടുണ്ടോ?? ദേ .. എന്റെകൂടെ ഇരിപ്പുണ്ട്. ആ അവതാരം മറ്റാരുമല്ല. വോ മേരാ കെട്ട്യോൻ ഹേ..!
സന്തോഷ് ട്രോഫിയൊന്നുമല്ല കേട്ടോ. അപ്പുറത്തും ഇപ്പുറത്തും ഉള്ള പയ്യന്മാരുടെ ഫുട്ബോൾ ടീമുകൾ തമ്മിലുള്ള സൌഹൃദമത്സരമാണ്. ഇതിലേതോ ഒരു ടീമിന്റെ ക്യാപ്റ്റൻ ആണെന്ന് കേട്ടു. ഈ എട്ടാം ക്ലാസ്സിലൊക്കെ പഠിക്കുന്ന കുട്ടികളുടെ ടീമിന്റെ ആകാനാ സാധ്യത. അങ്ങനേം ഒരു ടീമുള്ളതായി കേട്ടിരുന്നു.
ഞാൻ കാണാതെ എന്‍റെ ബ്ലോഗ്' അങ്ങേരു ഫോണിൽ വായിക്കാറുണ്ടെന്നു അറിയാവുന്നത് കൊണ്ടു പറയുവാ; ഇത് കാണുന്നതോടെ ഒന്നുകിൽ എന്റെ പണി തീരും അല്ലെങ്കിൽ ബ്ലോഗ്ഗിന്റെ പണി തീരും. കായികതാരം ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണും എന്ന ധൈര്യത്തിൽ ബാക്കികൂടി നിങ്ങള്‍ കേട്ടാലും..
കൃത്യമായി പറഞ്ഞാൽ വാലെന്റൈന്സ് ഡേയുടെ തലേന്ന് രാവിലെയാണ് ബൂട്ടിട്ട കാൽ മടക്കിച്ചവിട്ടി എന്റെ പ്രിയതമൻ വികലാംഗനായത്. അന്ന് വൈകിട്ട് മഞ്ഞക്കളർ മരുന്ന് കൊണ്ട് ഭംഗി കൂട്ടിയ കാലിലെ കെട്ടിന്റെ ചിത്രം വാട്ട്‌സ്സപ് ചെയ്തു തരുകയും ചെയ്തു.. രാത്രി ഞൊണ്ടി വന്നപ്പോഴാണ് സംഗതി കാര്യത്തിലാണെന്ന് എനിക്ക് പിടികിട്ടുന്നത്. ഡോക്ടറെ കാണിക്കാൻ പറഞ്ഞപ്പോൾ വൈദ്യരെ കാണിച്ചെന്നു ഉത്തരം. വൈദ്യരെങ്കിൽ വൈദ്യര്. അങ്ങനെ 90 വയസ്സായ അപ്പൂപ്പനെ പോലെ കഷായവും അരിഷ്ടവും ഒക്കെയായി മൂപ്പർ ബെഡ്റൂമിൽ അഡ്മിറ്റായി.
പിറ്റേന്ന് രാവിലെ കാൽവേദന എങ്ങനെയുണ്ടെന്നു വിളിച്ചു ചോദിച്ചു. പരീക്ഷക്ക് പഠിക്കാൻ ഞാൻ ലോങ്ങ് ലീവിൽ സ്വന്തം വീട്ടിൽ ആയിരുന്നത് കൊണ്ടും കാലൊടിഞ്ഞ കുരുവിക്ക് വീട്ടില് പോകേണ്ട അത്യാവശ്യം ഉള്ളത് കൊണ്ടും ഞങ്ങൾ ഒന്നിച്ചായിരുന്നില്ല.
കൊലപാതകം, ദേഹോപദ്രവം, പീഡനം തുടങ്ങിയവയെ കുറിച്ച് കുലങ്കഷമായി (?) പഠിച്ചു പ്രണയദിനത്തിൽ ഫോറെന്സിക്ക് മെഡിസിൻ പരീക്ഷ എഴുതാൻ പോകുന്ന എനിക്ക് കിട്ടിയ നിർദേശം ബസ് സ്റ്റോപ്പിൽ നില്ക്കാൻ. കാത്തു നിന്നു..ദോഷം പറയരുതല്ലോ..ഉളുക്കിയ കാലിന്റെ അത്രേം നീളമുള്ള തണ്ടിന്റെ മുകളിൽ രണ്ടു ചുവന്ന റോസ് കൊണ്ട് വന്നു തന്നു .വയ്യാത്ത കാലും വെച്ച് രാവിലെ പോയി വാങ്ങിയത്..പഠിച്ചിട്ടില്ലെങ്കി ൽ എന്താ...നമ്മൾ ഹാപ്പി..
തിയറി പരീക്ഷകൾ കഴിഞ്ഞു കാലു വേദനിക്കുന്ന താരത്തെ നോക്കാൻ അന്ന് രാത്രി ഡ്യൂട്ടിക്ക് കേറുകേം ചെയ്തു. ഞൊണ്ടൽ അത്യാവശ്യം സ്ട്രോങ്ങ് ആയിരുന്നത് കൊണ്ട് അദേഹത്തിന്റെ ഉമ്മയും, ഒന്ന് പനിച്ചാൽ നാല് ഡോക്ടറെ കാണിക്കുന്ന എന്റെ ഉപ്പയും ഉമ്മയും പറഞ്ഞിട്ടും 'മേരാ വൈദ്യർ മഹാൻ' എന്നും പറഞ്ഞു ഒറ്റക്കാലിൽ ഒറ്റ നില്പ്പ് ! എന്നാൽ പിന്നെ അങ്ങനെ ആകട്ടെ എന്ന് ഞാനും...കുഴമ്പ് തേപ്പ്, ചൂട് പിടിത്തം..റൂമിന് ഒരു മാതിരി പ്രസവിച്ചു കിടക്കുന്ന മുറിയുടെ ഗന്ധം..വേദന ഒട്ടു കുറയുന്നുമില്ല...
എന്തിനു പറയുന്നു..2 ആഴ്ച, പറഞ്ഞത് കേൾക്കാതെ ഏന്തി വലിഞ്ഞു നടന്നു..പിന്നെ അവസാനം ഇങ്ങോട്ട് പറഞ്ഞു,"നമുക്ക് ഡോക്ടറെ കാണാം!" എക്സ് റേ എടുത്തു. ഡോക്ടറോട് വൈദ്യരെ കുറിച്ച് മിണ്ടരുതെന്ന് അവിടെ രോഗികളെ വിളിക്കാൻ നില്ക്കുന്ന ഇത്തയുടെ ഉപദേശം കേട്ട് 'ആഴ്ചകളോളം ഉളുക്കിന്റെ വേദന സിമ്പിൾ ആയി സഹിക്കാൻ എനിക്കാകും..ഞാനേ...ക്ഷത്രിയരക് തമാ' എന്ന ഭാവത്തിൽ ഒരു ചികിത്സയും 'തേടാത്ത ' നിഷ്കളങ്കൻ രോഗവിവരങ്ങൾ മൊഴിഞ്ഞു.
വിവരമുള്ള വല്ല ആയുർവേദഡോക്ടറെയും കാണിക്കാതെ കണ്ണിൽ കണ്ട വൈദ്യരെ പോയി കണ്ടതിന്റെ ശുണ്ഠി കുറച്ചു എനിക്കും ഉണ്ടായിരുന്നു. ശാസ്ത്രീയമായ അടിത്തറ ഇല്ലാതെ ഉളുക്കിയ ഭാഗം വലിച്ചും നീട്ടിയും ഉഴിയിച്ചതാകാം ഏകദേശം ഒരു മാസമായിട്ടും വേദന മാറാതെ നില്ക്കാനുള്ള കാരണം .ഉഴിച്ചിലും കെട്ടലും ഒക്കെ കഴിഞ്ഞാണ് ഞാനും ഞങ്ങളുടെ വീട്ടുകാരും ഇത് കാണുന്നത് തന്നെ. അവിടെ കൊടുത്ത കാശ് എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ വല്ല ഡയറിമിൽക്കും വാങ്ങി തിന്നേനെ !
ഒരു മാസമാകുന്നു. ഡോക്ടറെ കണ്ടശേഷം വേദന കുറച്ചു കുറഞ്ഞു. മാറിയിട്ടില്ല.അന്ന് ഡോക്ടർ പറഞ്ഞത് ' navicular bone contusion' ഉണ്ടായിട്ടുണ്ട് എന്നാണ്. കോശങ്ങളിലെ മുറിവ് കാരണം എല്ലിനു സമീപം അല്പം രക്തം കിനിഞ്ഞിറങ്ങി കാണണം(പുറത്തു മുറിവ് ഉണ്ടാകാതെ തന്നെ). ആദ്യമേ ശരിയായ ചികിത്സ കിട്ടാത്തത് കൊണ്ടാകാം ഇത്രയും സമയം എടുക്കുന്നത്. നീരും ഉണ്ട്..ഒക്കെ 'സ്വാഭാവികം'..വേദന സഹിക്കുന്നതു കാണുമ്പോൾ പാവം തോന്നുന്നു..പറഞ്ഞിട്ട് കാര്യല്ല..വൈദ്യരുടെ സ്വന്തം മുത്തിന്റെ കാലിൽ നല്ല വീക്കം ഉണ്ട്. നാളെ പിടികൂടി ഒന്ന് കൂടി ഡോക്ടറെ കാണിക്കണം.
------------------------------ ------------------------- (())-------------------------- -----------------------------
ഇന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് അല്പമെങ്കിലും ആശ്വാസം കിട്ടിയത്.ആയുർവ്വേദം, യുനാനി എന്നൊക്കെ പറഞ്ഞു വരുന്നവരോടോന്നും യോഗ്യത ചോദിക്കാനും ആളില്ല, പണി കിട്ടിയവരൊന്നും മിണ്ടുകയും ഇല്ല.എന്തിനു പറയുന്നു മേരാ അപ്നാ മഹാൻ പോലും ചുപ്പ്ചാപ്. ഇരട്ടപ്പണി കിട്ടിയപ്പോ ഒരു പൊട്ടൻചിരി ചിരിച്ചു ആൾ പറഞ്ഞ ഡയലോഗ് ദേ ഇങ്ങനെ:
''നമുക്ക് കുറച്ചു നേരത്തെ ഡോക്ടറെ കാണിക്കായിരുന്നു അല്ലെ''
നമ്മുടെ കൂട്ടത്തിലും ഉണ്ട് ഒരുപാട് പേര്‍. അസുഖം വന്നാല്‍ നിസാരമായി കരുതുന്നവര്‍. എന്നിട്ട് ആരുടെയെങ്കിലും ഉപദേശം കേട്ടു സ്വയം ചികിത്സയും നടത്തും അല്ലെങ്കിൽ ചികിത്സിക്കാൻ ഉള്ള യോഗ്യത ഉണ്ടോ എന്ന് പോലും വ്യകതമല്ലാത്ത മേൽ പറഞ്ഞ തരം ചികിത്സകർക്ക് തല വെക്കും.
അസുഖം വന്നാല്‍ മുന്‍പ് ഡോക്ടര്‍ വീട്ടിലെ മറ്റാര്‍ക്കെങ്കിലും കുറിച്ച് കൊടുത്ത മരുന്നിന്‍റെ ബാക്കി എടുത്തു കഴിക്കുന്നതും അപൂർവമല്ല. ഇതൊരു വലിയ അപകടമാണ്. ഓരോ അസുഖത്തിനും സമയവും സന്ദര്‍ഭവും ഉണ്ട്. രോഗികളുടെ ശാരീരികക്ഷമതയും പ്രായവും നോക്കിയാണ് ഡോക്ടര്‍ മരുന്നിനെഴുതുക. അസുഖം ഒന്നാണെങ്കിലും അതിന്‍റെ സാഹചര്യം വേറെവേറെ ആയിരിക്കും.
അസുഖം വന്നാല്‍ മുന്‍പ് ഡോക്ടര്‍ വീട്ടിലെ മറ്റാര്‍ക്കെങ്കിലും കുറിച്ച് കൊടുത്ത മരുന്നിന്‍റെ ബാക്കി എടുത്തു കഴിക്കുന്നതും അപൂർവമല്ല. ഇതൊരു വലിയ അപകടമാണ്. ഓരോ അസുഖത്തിനും സമയവും സന്ദര്‍ഭവും ഉണ്ട്. രോഗികളുടെ ശാരീരികക്ഷമതയും പ്രായവും നോക്കിയാണ് ഡോക്ടര്‍ മരുന്നിനെഴുതുക. അസുഖം ഒന്നാണെങ്കിലും അതിന്‍റെ സാഹചര്യം വേറെവേറെ ആയിരിക്കും.
സ്വയം പീഡനത്തിനു ശരീരത്തെ വിധേയമാക്കാതെ നല്ലൊരു ഡോക്ടറെ കാണിക്കുകയാണ് രോഗികള്‍ ആദ്യം ചെയ്യേണ്ടതു. ഒരു അസുഖത്തിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് ആ അസുഖം കഴിഞ്ഞാല്‍ നശിപ്പിക്കണം. ഡോക്ടര്‍ പറഞ്ഞ പ്രകാരം മരുന്ന് കൃത്യമായി കഴിക്കുകയും വേണം. അസുഖം വന്നാല്‍ 'അത് ദൈവം മാറ്റിക്കോളും' എന്ന് പറഞ്ഞു രോഗത്തിന്റെ അളവു കൂട്ടാതെ ഒരു ഡോക്ടറെ കാണിക്കുക. നിങ്ങൾക്ക് അസുഖം തന്ന ദൈവം തന്നെയാണ് ഈ ഡോക്ടര്‍മാരെയും സൃഷ്ടിച്ചിരിക്കുന്നത്.
തീരെ ചെറിയൊരു പനി മുതല്‍ മാരകമായ ക്യാന്‍സര്‍ വരെ ഗുരുതരമാണ്. ഒരസുഖവും നിസാരമല്ലാത്തത് പോലെ സാരവുമല്ല. കൃത്യ സമയത്ത് വിദഗ്ധ പരിചരണം (Treatment) ലഭിച്ചാല്‍ രോഗിക്ക് കൂടുതല്‍ ആശ്വാസം കിട്ടും. ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ ജീവനും കിട്ടും. അല്ലെങ്കില്‍ സ്വാഹ!
ചെറിയ അസുഖങ്ങൾക്ക് മരുന്ന് വീട്ടിൽ സൂക്ഷിക്കണം എന്നത് നേര്. അതിൽ ഈ പറഞ്ഞ ഉളുക്കും ചതവും ചെറിയ പനിയും ചുമയും എല്ലാം പെടും. അത് ഉപയോഗിക്കാൻ ഉള്ള സമയപരിധി അല്പം സാമാന്യബുദ്ധിയോടെ തന്നെ നിർണയിക്കണം .TB വന്നു നാല് ആഴ്ച കഴിഞ്ഞും കോറെക്സും പാരസെട്ടമോളും കഴിച്ചു ഇരുന്നാൽ ആൾ ബാക്കിയുണ്ടാകില്ല..
ക്ലൈമാക്സ് : ഈ പോസ്റ്റ് എഴുതി കൊണ്ടിരിക്കുന്നതിനിടെ എന്റെ കഴുത്തുളുക്കി..രാവിലെ ഉറങ്ങി എണീറ്റപ്പോ കഴുത്ത് അനക്കാൻ വയ്യ..സാരല്ല..അല്ലെ?അടി പാർസൽ വരാൻ ഉള്ളത് കൊണ്ട് കിട്ടുമ്പോ നേരെ ആയിക്കോളും...നിങ്ങൾ പോയി കമന്റ് ഇട്...ഞാൻ അങ്ങേരു വരുന്നുണ്ടോന്നു നോക്കട്ടെ...
കാല് ഉളുക്കിയത്തിനു കഷായവും അരിഷ്ടവും തന്നവനെ ആദ്യം തല്ലണം.
ReplyDeleteകുറച്ച് തൈലം പുരട്ടി ബാന്റെജ് ചെയ്‌താല്‍ രണ്ടു ദിവസം കൊണ്ട് ശരിയാവുന്ന വിഷയമേ ഉള്ളൂ.
പിന്നെ കാലു ഉളിക്കിയത് ആണോ അതോ വായേ നോക്കാന്‍ പോയപ്പോ വല്ലവരും പെരുമാറിയത് ആണോ എന്ന് ശരിക്ക് അന്യെഷിച്ചോ .. അല്ല, ആ സാധ്യതയും തള്ളികളയാന്‍ കഴിയില്ലല്ലോ ;) :P
ഹഹ...കുടുംബം കലക്കി ഡാക്കിട്ടറെ..
Deleteനമുക്ക് നിങ്ങടെ വകുപ്പ് അറിഞ്ഞൂടല്ലോ..വൈദ്യര് ഒക്കെ വല്യ ശാസ്ത്രജ്ഞൻ ആണെന്നാ ഞാനും കരുതിയിരുന്നേ..നിർത്തി..ഇനി BAMS ന്റെ സർട്ടിഫിക്കറ്റ് നോക്കീട്ടെ കഷായവും എണ്ണയും വാങ്ങാൻ പോകു..
നല്ല എഴുത്ത് കുട്ടി ഡോക്ടറെ... :)
ReplyDeleteപാവം അസീസ്... ഇപ്പൊ എങ്ങനെ ഉണ്ട്? ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ മ്മടെ ലിങ്കവൈദ്യശ്രീ അബ്സാര്‍ മുഹമ്മദിനെ കണ്ടാല്‍ മതി...
നന്ദി മഹിയേട്ടാ..
ReplyDeleteഅസിക്കു കുറവുണ്ട്..എന്നാലും രാവിലെ കൂട്ടുകാരുടെ കൂടെ ഉള്ള ഫുട്ബോൾ മുടങ്ങിയ വിഷമത്തിലാ...
തളരരുത് രാമന്‍കുട്ടി തളരരുത് ....ആശംസകള്‍
ReplyDeleteThank u :)
Deleteആയുർവേദം , അലോപ്പതി, ഹോമിയോ, യൂനാനി, സിദ്ധ അങ്ങനെ ഒരു പാടു കടകൾ. ഓരോ കടയിലും പത്തു പതിനഞ്ചു മുറി. സ്പെഷ്യാല്ടി മുറികൾ .. ഓരോ മുറിയിലും ചിലപ്പോൾ സൂപ്പർ സ്പെഷ്യാല്ടി ക്യാബിനുകൾ. ഓരോ ക്യാബിനിലും അൾട്രാ സൂപ്പർ സ്പെഷ്യാല്ടി ഡോക്ടര്മാരുടെ മേശകൾ....
ReplyDeleteഞാൻ അസീസ് ഭായിയുടെ കൂടെയാണ്. ഞങ്ങൾ രോഗം മാത്രമുള്ള വിവരമില്ലാത്ത പാവങ്ങൾ ആർക്ക് വോട്ട് ചെയ്യും?
ഒരു ജനറൽ ഫിസീഷ്യൻ എന്ന സങ്കല്പത്തിൽ നിന്ന് രോഗികൾ മാറിയിരിക്കുന്നു. നിന്റെ അസുഖത്തിനു ആ ഡോക്ടർ കൊള്ളാമെന്ന മറ്റുള്ളവരുടെ ഉപദേശം കേട്ട് ഒറ്റയോരോട്ടമാണ്. ഉപദേശകൻ നമ്മുടെ രോഗം നിർണയിച്ചതിന് ശേഷമാണല്ലോ ഡോക്ടറെ തെരഞ്ഞെടുത്തു തരുന്നത്..
ആയുർവേദമൊ അലോപ്പതിയോ, അത് ഓരോ ചികിത്സാവിധികളിലുള്ള നമ്മുടെ വിശ്വാസം പോലെ. പക്ഷെ ഡോക്ടർ ആ ചികിത്സയ്ക്ക് യോഗ്യത നേടിയവനാണോ എന്നത് നോക്കുന്നത് നല്ലതാണ്. ശാരീരം നമ്മുടെയല്ലേ?
കഴുത്തുളുക്കിയതിനു മഹി പറഞ്ഞതുപോലെ അബ്സർ വൈദ്യനെ കാണാൻ വരട്ടെ. അങ്ങേരെ എനിക്ക് സംശയമുണ്ട് . ബ്ലോഗ് വഴി ഡിഗ്രി എടുത്ത ആളാണോയെന്ന് . ലിങ്കാണ് സ്പെഷ്യാല്ടി. (രാവിലെ ഒരു കുത്തിത്തിരുപ്പ് ഉണ്ടാക്കിയാപ്പോ എന്തൊരു സന്തോഷം.. വോ..!!)
ജനറൽ ഫിസിഷ്യൻ ഒക്കെ ഇപ്പൊ ഔട്ട് ഓഫ് ഫാഷൻ ആണ്..
Deleteനേരെ സ്പെഷ്യലിസ്റ്റിന്റെ അടുത്തേക്ക് വിടും.വലിയ മണ്ടത്തരമാണ്..കാരണം രോഗം മറ്റു വല്ല കാരണം കൊണ്ടും ആണെങ്കിൽ അറിയാതെ പോകും. സ്വന്തം വകുപ്പിന് പുറത്തേക്കു ചിന്തിക്കുന്നവർ പൊതുവെ ഇല്ലെന്നു തന്നെ പറയാം.
ഇതിന്റെ എല്ലാം പുറമെയാണ് ഈ ജാതി ചികിത്സകർ...എന്താ ചെയ്യാ..
ശരീരത്തിനുണ്ടാകുന്ന അസുഖം അതെത്ര വലുതാണെങ്കിലും ഒരു പരിധിവരെ ഭേദപ്പെടുത്തുന്നതില്‍ മെഡിക്കല്‍ സയന്‍സ് വിജയിക്കുന്നുണ്ട്. പുതിയ പുതിയ മരുന്നുകളും ചികിത്സാ രീതികളും രോഗികള്‍ക്ക് രക്ഷയാകുന്നു. ദൈവം അനുഗ്രഹിച്ചു വിടുന്ന ഡോക്ടര്‍മാരുള്ളപ്പോള്‍ രോഗികള്‍ പൂര്‍വാധികം ഊര്‍ജ്ജസ്വലരാകുന്നു.
ReplyDeleteപക്ഷെ ചില ഡോക്ടര്‍മാരുടെ സമീപനം രോഗികളെ മാനസികമായി തളര്‍ത്തുന്നതാണ്. മനുഷ്യന്‍ തളരുമ്പോള്‍ അവനെ രക്ഷിക്കാന്‍ ദൈവം മാത്രേ ഉണ്ടാവൂ.
തന്നെ സമീപിക്കുന്ന രോഗികളെ ദൈവസ്പര്‍ഷത്തോടെ നേരിടാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയട്ടെ.
ഇക്കാന്റെ കാലുളുക്കും ഡോക്ടറുടെ കഴുത്തുളുക്കും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
നന്ദി..
Deleteപറഞ്ഞത് ശരിയാണ്.
ഏതൊരു രോഗത്തിനും ആദ്യം ചികിത്സ വേണ്ടത് മനസ്സിന് തന്നെയാണ്. ഡോക്ടറെ വിശ്വസിക്കാതെ ഒരു ജലദോഷം പോലും മാറില്ല..
മാറിയാലും മാറിയെന്നു തോന്നില്ല..
വിശ്വാസം അതല്ലേ എല്ലാം.. :)
ഈ ആമി ആരാണെന്ന് എനിക്കറിയാമല്ലോ!!
Deleteആമിയ്ക്ക് ആശംസകള്‍!!!
ഇതെന്താ വെള്ളരിക്കപട്ടണമോ??ആശംസ ആമിക്ക് മാത്രം പോര..എനിക്കും വേണം..ഹും.. :/
Delete(എന്നാലും ആരാപ്പോ ഈ ആമി ;) )
:)
ReplyDeleteഞാന്‍ ഡെയിലി ഒരു ആപ്പിള്‍ കഴിയ്ക്കുന്നുണ്ട് ഡോക്ടറെ!!!!!!!!!
ReplyDeleteആപ്പിൾ കച്ചവടക്കാരൻറെ സമയം !!
Delete:)
Deleteആപ്പിള്‍ ദിവസവും കഴിക്കൂ, ഡോക്ടറെ ഒഴിവാക്കൂ...
പക്ഷെ ഡോക്ടര്‍ ഒരു സുന്ദരി ആണെങ്കില്‍ ആപ്പിള്‍ ഒഴിവാക്കൂ...
കാലും ഉളുക്കി കഴുത്തും ഉളുക്കി. എങ്കിലും രസകരമായ ഈ എഴുത്തിന് അഭിനന്ദനങ്ങൾ....
ReplyDeleteഎല്ലാം ഒരു സ്പോട്സ്മാൻ സ്പിരിറ്റിൽ തന്നെ സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കാം. അല്ലേ ? :)
സ്പോർട്സ്മാൻ ഉച്ചക്ക് വന്നു വായിച്ചു ചിരിച്ചു..രക്ഷപ്പെട്ടു !! :)
ReplyDeleteരണ്ടാളും സുഖം പ്രാപിച്ചു വരുന്നു..
കഴുത്തുളുക്കിയെങ്കില്‍ വൈദ്യരെ തന്നെ ഉടനെ കാണണം!
ReplyDeleteഅല്ലെങ്കില്‍ കഴുത്തിന്റെ കാര്യം സ്വാഹ!
രസായി.
അസി കണ്ട അതേ വൈദ്യരെ അല്ലെ???
ReplyDeleteഅയ്യട !!
നാടന്‍ വൈദ്യങ്ങള്‍ സാധാരണ പിഴക്കാറില്ല . പക്ഷെ മുറിവൈദ്യനെ സൂക്ഷിക്കണം !
ReplyDeleteഇനി എപ്പോ MBBS ഉണ്ടെങ്കിലും ശരിയാവുമോ !?
എന്‍റെ കൂട്ടുകാരനു ജലദോഷവും പനിയും വന്നിട്ട് ഇവിടെ ഹോസ്പിറ്റലില്‍ ഒരു ഈജിപ്ഷ്യന്‍ ഡോക്ടറെ കണ്ടു ...മരുന്നും തന്നു . പോരുന്ന വഴിക്ക് പരിചയമുള്ള സിസ്റ്ററെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു ..ഇതില്‍ പനിക്കുള്ള ഒരറ്റ ഗുളിക പോലുമില്ലെന്ന് !!! ഡിം
നല്ല ആശംസകളോടെ
@srus..
വൈദ്യം ഏതു വിഭാഗമാണ് എങ്കിലും ശാസ്ത്രീയമായി അല്ല പഠിച്ചതെങ്കിൽ, ആത്മാർഥത ഇല്ലാതെയാണ് ചികില്സിക്കുന്നതെങ്കിൽ, അത് മുറിവൈദ്യമാണ്..
Deleteപണി കിട്ടും !!
അതിൽ പാരമ്പര്യവൈദ്യം എന്നോ MBBS എന്നോ ഇല്ല അസ്രുക്ക :)
ചിരിലൂടെ കാര്യം പറഞ് ഡോക്ട്ടറ് കുട്ട്യേ! സംഗതി ഉസാറായി! (Y)
ReplyDelete:) Thank u..
Deleteകെട്ടിയോനെ ഗുണദോഷിക്കുന്ന മട്ടിൽ വൈദ്യന്മാരെയങ്ങ് കൊച്ചാക്കി അല്ലേ ? :)
ReplyDeleteവൈദ്യന്മാരെ അടച്ചാക്ഷേപിക്കുന്നതും ശരിയല്ല. പക്ഷേ അവരുടെ ചികിത്സയിലുള്ള പ്രാവീണ്യം എങ്ങനെ നിർണ്ണയിക്കും എന്നുള്ളത് ഒരു വലിയ ചോദ്യവും.
അല്ലോപതി മൊത്തമായി തലയിൽ കേറും മുന്നേ പാരമ്പര്യവൈദ്യത്തെ പുചിക്കുന്നു എന്നൊരു പേരുദോഷം പ്രതീക്ഷിച്ചതാ..
Deleteസംഗതി അതല്ലട്ടോ..ബഹുമാനമേ ഉള്ളു.വൈദ്യം ഏതു വിഭാഗത്തിൽ പെട്ടതായാലും ദൈവത്തിന്റെ കൈകളാണ്..പക്ഷെ അതിലും മായം !!
പക്ഷെ ഈ ജാതി പണി കിട്ടാതിരിക്കാൻ ഉള്ള മാർഗം പിടി കിട്ടാത്തതിന്റെ ആശങ്ക,നിങ്ങൾ പറഞ്ഞ പോലെ ആരെ വിശ്വസിക്കണം എന്നറിയാത്ത അവസ്ഥ..അതാണ് ആ പോസ്റ്റ്..
പണി കിട്ടിയത് സ്വന്തം കേട്ട്യോനാകുമ്പോ ഒന്നും നോക്കണ്ടല്ലോ..അങ്ങ് എഴുതി :)
എന്നിട്ട് കൊല, പീഡനം, മദ്യപാനം ഒക്കെ കൂലംകശമായി പഠിച്ചിട്ട് എന്ത് കിട്ടി എന്ന് പറഞ്ഞില്ല :(
ReplyDeleteഅത് മോഡൽ പരീക്ഷ ആയിരുന്നു..പാസ് ആയി..
Deleteഇപ്പൊ യുനിവേര്സിട്ടി പരീക്ഷ നടക്കുന്നു..എന്തരാകുമോ എന്തോ.. :/
@@
ReplyDeleteബൂലോകത്തും ഉണ്ട് കുറേ മുറിവയ്ദ്യന്മാര്‍.. സകല-ഗുലാബിമാര്‍. എല്ലാത്തിന്റെം മുട്ടുകാല്‍ തല്ലിയൊടിച്ചു പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ കാനായി കുഞ്ഞിമാരനെക്കൊണ്ട് ശില്‍പം ഉണ്ടാക്കിക്കണം. ഏഭ്യന്മാര്‍!!
പോസ്റ്റ് ഇടാന്‍ വേണ്ടി ഡോക്ടര്‍ കെട്ട്യോന്റെ കാല് തല്ലിച്ചതച്ചതാണോന്നൊരു സംശ്യം കണ്ണൂരാന് ഇല്ലാതില്ല!
**
ബ്ലോഗിനെക്കാൾ വലുത് ജീവനല്ലേ കണ്ണൂരാനെ...അത് കൊണ്ട് ആ സാഹസത്തിനു മുതിർന്നില്ല ;)
Deleteആഹാ..സ്ഥായിഭാവം ആയ 'ഇളി'യുമായി എത്തിയല്ലോ... :P
ReplyDeletenice u drwn d real, picture
ReplyDeleteThanx Muhsi.. :)
Delete